UPSC CSE : കോച്ചിം​ഗിന് പോയപ്പോൾ തോറ്റു; സ്വയം പഠിച്ചപ്പോൾ റാങ്ക്; സിവിൽ സർവ്വീസ് നേട്ടത്തെക്കുറിച്ച് തപസ്യ

Web Desk   | Asianet News
Published : Dec 02, 2021, 04:49 PM ISTUpdated : Dec 10, 2021, 01:44 PM IST
UPSC CSE : കോച്ചിം​ഗിന് പോയപ്പോൾ തോറ്റു; സ്വയം പഠിച്ചപ്പോൾ റാങ്ക്; സിവിൽ സർവ്വീസ് നേട്ടത്തെക്കുറിച്ച് തപസ്യ

Synopsis

പരിശീലനത്തിന്റെ പിന്തുണയില്ലാതെയാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചത് എന്നാണ് ഈ പെൺകുട്ടിയുടെ വിജയത്തിന്റെ പ്രത്യേകത. 

ദില്ലി: പൂനയിലെ നിയമബിരുദത്തിന് (Law Study) ശേഷമാണ് തപസ്യ പരിഹാർ (Tapasya Parihar) എന്ന പെൺകുട്ടിക്ക് സിവിൽ സർവ്വീസ് (Civil Service) എന്ന ആ​ഗ്രഹമുദിച്ചത്. ആ കഥയിങ്ങനെ. മധ്യപ്രദേശിലെ നരസിം​ഗ്പൂർ സ്വദേശിയാണ് തപസ്യ പരിഹാർ. പരിശീലനത്തിന്റെ പിന്തുണയില്ലാതെയാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചത് എന്നാണ് ഈ പെൺകുട്ടിയുടെ വിജയത്തിന്റെ പ്രത്യേകത. 2017 ലെ യുപിഎസ്‍സി (UPSC Exam) പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 23ാം റാങ്കാണ് തപസ്യ നേടിയത്. 

കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പൂനയിലെ ഇന്ത്യൻ ലോ സൊസൈറ്റീസ് ലോ കോളേജിൽ നിയമം പഠിച്ചു.നിയമപഠനം പൂർത്തിയാക്കിയതിന് ശേഷമാണ് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കാൻ തപസ്യ തീരുമാനിക്കുന്നത്. പരിശീലനത്തിന് ചേർന്ന് തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും പ്രീ എക്സാമിനേഷനിൽ പരാജയപ്പെട്ടു. ആദ്യ ശ്രമത്തിലെ പരാജയം മിക്കവരെയും നിരാശപ്പെടുത്തും. എന്നാൽ തപസ്യയെ സംബന്ധിച്ച് കൂടുതൽ കരുത്തോടെ പരിശ്രമിക്കാനുള്ള അവസരമായി കരുതി. അങ്ങനെ രണ്ടാമത് പരീക്ഷയെഴുതാൻ 
കഠിനാധ്വാനം ചെയ്യാൻ തീരുമാനിച്ചു. സ്വയം പഠിക്കാനായിരുന്നു തീരുമാനം. 

കഴിയുന്നത്ര ചെറുകുറിപ്പുകൾ തയ്യാറാക്കി, മുൻവർഷത്തെ ചോദ്യപേപ്പറുകൾ പരിശീലിച്ചായിരുന്നു പഠനം. പഠനരീതിക്ക് മാറ്റം വരുത്തി കഠിനാധ്വാനം ചെയ്തു. ഒടുവിൽ തപസ്യയുടെ പരിശ്രമത്തിന് ഫലം ലഭിച്ചു. 2017 ൽ സിവിൽ സർവ്വീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 23ാം റാങ്ക് നേടിയാണ് തപസ്യ ഐഎഎസ് എന്ന സ്വപ്നം പൂർത്തീകരിച്ചത്. തപസ്യയുടെ അച്ഛൻ വിശ്വാസം പരിഹാർ കർഷകനാണ്. അമ്മാവൻ വിനായക് പരിഹാർ സാമൂഹ്യപ്രവർത്തകനും. ഇവരിൽ നിന്നാണ് തപസ്യക്ക് വളരെയധികം പിന്തുണ ലഭിച്ചത്. 

തപസ്യയുടെ ​ഗ്രാൻഡ്മദർ ദേവ്കൻവർ പരിഹാർ നരസിം​ഗ്പൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. യുപിഎസ് സി പരീക്ഷക്ക് തയ്യാറെടുക്കണമെന്ന് അറിയച്ചപ്പോൾ കുടുംബാം​ഗങ്ങൾ സർവ്വപിന്തുണയും നൽകി കൂടെ നിന്നു എന്ന് തപസ്യ പറയുന്നു. ഐഎഫ് എസ് ഓഫീസറായ ​ഗർവീത് ​ഗം​ഗ്‍വാർ ആണ് തപസ്യയുടെ ഭർത്താവ്. 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു