ഇൻഷുറൻസ് അഡ്വൈസർ, സെയിൽസ് അസോസിയേറ്റ്, ടീം ലീഡർ...; എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

Published : Mar 20, 2025, 06:29 PM IST
ഇൻഷുറൻസ് അഡ്വൈസർ, സെയിൽസ് അസോസിയേറ്റ്, ടീം ലീഡർ...; എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

Synopsis

എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 22ന് രാവിലെ 10 ന് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും.

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം. മാർച്ച് 22ന് രാവിലെ 10 ന് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. ഇൻഷുറൻസ് അഡ്വൈസർ, സെയിൽസ് അസോസിയേറ്റ്, ടീം ലീഡർ, ഡിപ്പാർട്ട്മെന്റ് മാനേജർ, സ്റ്റോർ മാനേജർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് നിയമനം. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. വിശദ വിവരങ്ങൾക്ക്: 0471-2992609, 8921916220 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

അതേസമയം, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ മെഷീനിസ്റ്റ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തേക്ക് പി.എസ്.സി മുഖാന്തിരം നിയമനം നടക്കുന്നത് വരെ ദിവസ വേതനം 755 രൂപ നിരക്കിലായിരിക്കും നിയമനം. ബന്ധപ്പെട്ട ട്രേഡിലുള്ള ടി എച്ച്.എൽ.സി യോഗ്യത അല്ലെങ്കിൽ എസ്.എസ്.എൽ.സി തത്തുല്യവും ബന്ധപ്പെട്ട ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കെ.ജി.സി.ഇ, വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-45. 

പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 25 ന് രാവിലെ 10 മണിക്ക് എൻജിനിയറിങ് വിഭാഗത്തിൽ നേരിട്ട് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ ലഭ്യമാണ്.

READ MORE: സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയിച്ചത് 4,324 പേർ

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ