Job Vacancy : ഹൗസ് കീപ്പിം​ഗ് വിഭാ​ഗത്തിലേക്ക് താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ

Web Desk   | Asianet News
Published : Jan 15, 2022, 10:09 AM IST
Job Vacancy : ഹൗസ് കീപ്പിം​ഗ് വിഭാ​ഗത്തിലേക്ക് താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ

Synopsis

ഹൗസ് കീപ്പിങ്, റസ്റ്ററന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് 27-ന് രാവിലെ 11 നും കുക്ക് തസ്തികയിലേക്ക് 28-ന് രാവിലെ 11-നും എറണാകുളം ഗവ ഗസ്റ്റ് ഹൗസിലാണ് ഇന്റര്‍വ്യൂ. 

എറണാകുളം:  വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ  ഹൗസ് കീപ്പങ് വിഭാഗത്തിലെ (House keeping Section) മൂന്ന് ഒഴിവിലേക്കും (Job Vacancy)  റസ്റ്ററന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും  കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ ജനുവരി 27, 28 തീയതികളില്‍ നടക്കും. ഹൗസ് കീപ്പിങ്, റസ്റ്ററന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് 27-ന് രാവിലെ 11 നും കുക്ക് തസ്തികയിലേക്ക് 28-ന് രാവിലെ 11-നും എറണാകുളം ഗവ ഗസ്റ്റ് ഹൗസിലാണ് ഇന്റര്‍വ്യൂ. 

യോഗ്യത ഹൗസ് കീപ്പിങ്  സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍  ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്  അല്ലെങ്കില്‍ തത്തുല്യം.  റസ്റ്ററന്റ് സര്‍വീസ് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. കുക്ക് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍  ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. പ്രായ പരിധി 2022 ജനുവരി ഒന്നിന് 18-40.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു