
ദില്ലി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് 2020 ഓഗസ്റ്റ് 23-ന് നടക്കും. കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് തീയതി അറിയിച്ചത്. ജെ.ഇ.ഇ. മെയിന്‍ ബി.ഇ./ബി.ടെക്. പരീക്ഷയില്‍ വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേര്‍ക്കേ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ കഴിയൂ.
ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെ നടത്തും. ജെഇഇ അഡ്വാൻസ് പരീക്ഷ ഓഗസ്റ്റിൽ നടത്തുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചിരുന്നു. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പരീക്ഷകൾ മാറ്റി വച്ചിരിക്കുകയായിരുന്നു. നേരത്തെ പ്രവേശന പരീക്ഷകൾ ഏപ്രിൽ- മെയ് മാസങ്ങളിലായിട്ടാണ് നടത്താൻ തീരുമാനിച്ചിരുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് രണ്ട് പരീക്ഷകളും നടത്തുന്നത്. പ്രവേശനപരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ഔദ്യോഗിക വെബ്‌സൈറ്റിൽ ജെഇഇ മെയിൻ, നീറ്റ് പരീക്ഷകൾ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും.
നീറ്റ്, ജെഇഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷാ തീയതികളും ഉടൻ ...
ജെഇഇ മെയിന്‍, നീറ്റ് പരീക്ഷ: മേയ് അഞ്ചിന് തീയതികൾ പ്രഖ്യാപിക്കും ...