ജെഇഇ മെയിൻ, എൻഡിഎ അപേക്ഷ തിരുത്താൻ അവസരം

Web Desk   | Asianet News
Published : Jul 26, 2020, 09:48 AM IST
ജെഇഇ മെയിൻ, എൻഡിഎ അപേക്ഷ തിരുത്താൻ അവസരം

Synopsis

രണ്ടാമത്തെ ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറ് വരെയും എൻ‍ഡിഎ പരീക്ഷ സെപ്റ്റംബർ ആറിനുമാണ് നടക്കുക.   

ദില്ലി: ജെഇഇ മെയിൻ, യുപിഎസ്‍സിയുടെ എൻഡിഎ, എൻഎ എന്നീ പരീക്ഷകൾ എഴുതുന്നവർക്ക് അവരുടെ അപേക്ഷയിൽ തിരുത്തൽ വരുത്താൻ ജൂലൈ 31 വരം നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അവസരമൊരുക്കി. രണ്ടാമത്തെ ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറ് വരെയും എൻ‍ഡിഎ പരീക്ഷ സെപ്റ്റംബർ ആറിനുമാണ് നടക്കുക. 

രണ്ട് പരീക്ഷയും എഴുതുന്നവർ അക്കാര്യം വ്യക്തമാക്കണം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ എൻഡിഎ-എൻഎ പരീക്ഷകൾ ഒരു സെക്ഷനായാണ് നടത്തുക. അപേക്ഷയിൽ തിരുത്തൽ വരുത്താൻ ജൂലൈ 20 വരെയായിരുന്നു നേരത്തെ എൻഡിഎ അവസരം നൽകിയിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് jeemain.nta.nic.in സന്ദർശിക്കുക

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു