അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Jul 25, 2020, 04:35 PM IST
അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിന് അപേക്ഷിക്കാം

Synopsis

കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. 

തിരുവനന്തപുരം: തിരുവനന്തപുരം ഞാറനീലിയിലുള്ള ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി. ബി. എസ്. ഇ സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സൗജന്യ അപേക്ഷകള്‍ സ്‌കൂള്‍ ഓഫീസ്, പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രോജക്ട് ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.

ജാതി, വരുമാനം, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. വിദ്യാഭ്യാസം സൗജന്യമാണ്. ഈ മാസം 31 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: 0472- 2846631.
 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ