ജെ.ഇ.ഇ മെയിന്‍ രജിസ്‌ട്രേഷന്‍ നീട്ടി; മേയ് 24 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : May 20, 2020, 09:25 AM ISTUpdated : May 20, 2020, 10:53 AM IST
ജെ.ഇ.ഇ മെയിന്‍ രജിസ്‌ട്രേഷന്‍ നീട്ടി; മേയ് 24 വരെ അപേക്ഷിക്കാം

Synopsis

കോവിഡ്-19 രോഗബാധയെത്തുടർന്ന്  വിദേശ പഠന സാധ്യതകൾ മങ്ങിയ വിദ്യാർഥികളിൽ പലരും ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതാൻ അവസരമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു

ദില്ലി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ (ജെ.ഇ.ഇ) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 24 വരെ നീട്ടി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിദേശപഠനം നടത്താൻ കഴിയാത്ത കുട്ടികളെക്കൂടി ലക്ഷ്യം വെച്ചാണ് രജിസ്ട്രേഷൻ തീയതി നീട്ടിയിരിക്കുന്നത്. ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്തുന്നത് നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്. 

ജൂലൈ 18 മുതൽ 23 വരെയാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ്-19 രോഗബാധയെത്തുടർന്ന്  വിദേശ പഠന സാധ്യതകൾ മങ്ങിയ വിദ്യാർഥികളിൽ പലരും ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതാൻ അവസരമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രജിസ്ട്രേഷൻ നീട്ടിയിരിക്കുന്നതെന്ന് എൻ.ടി.എ വ്യക്തമാക്കി. ആദ്യം ഏപ്രിൽ അഞ്ചു മുതൽ 11 വരെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. കോവിഡ്-19 രോഗബാധ തടയുന്നതിനായി രാജ്യത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവച്ചത്. 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു