JEE Main 2022 Admit Card : ജെഇഇ മെയിൻ 2022 സെഷൻ 2 അഡ്മിറ്റ് കാർഡ് പുറത്തിറക്കി; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

By Web TeamFirst Published Jul 22, 2022, 2:45 PM IST
Highlights

ആപ്ലിക്കേഷൻ ഐഡി, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നിവ ഉപയോ​ഗിച്ച് വിദ്യാർത്ഥികൾക്ക് ​ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 

ദില്ലി: ജെഇഇ മെയിൻ 2022 സെഷൻ 2 അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി. ഹാൾടിക്കറ്റ് ഔദ്യോ​ഗിക വെബ്സൈറ്റായ  jeemain.nta.nic.in ൽ ലഭ്യമാകും. ആപ്ലിക്കേഷൻ ഐഡി, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നിവ ഉപയോ​ഗിച്ച് വിദ്യാർത്ഥികൾക്ക് ​ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 

അതേസമയം, പേപ്പർ-2 (ബി.ആർക്ക്, ബി. പ്ലാനിംഗ്) എഴുതുന്നവർക്കും വിദേശത്ത് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തവർക്കും ഹാൾ ടിക്കറ്റ് പിന്നീട് ലഭിക്കും. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയുടെ അറിയിപ്പ് പ്രകാരം, ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡ് പിന്നീട് പുറത്തിറക്കും. കാരണം അവരുടെ പരീക്ഷകൾ 2022 ജൂലൈ 25 ന് ശേഷം ഷെഡ്യൂൾ ചെയ്തിരിക്കുന്നു. അതുപോലെ തന്നെ പേപ്പർ-2 (ബി.ആർക്ക്, ബി. പ്ലാനിംഗ്) പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകളും പിന്നീടായിരിക്കും ലഭിക്കുക. അവരുടെ പരീക്ഷകൾ 2022 ജൂലൈ 30-ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു.

CBSE 10th result 2022: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 94.40 ശതമാനം വിജയം; തിരുവനന്തപുരം ഒന്നാമത്

ജെഇഇ മെയിൻ 2022 സെഷൻ 2 ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ, ഉദ്യോഗാർത്ഥികൾ അപേക്ഷ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിക്കേണ്ടതുണ്ട്. ജെഇഇ മെയിൻ 2022 അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും, കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക. ജൂലൈ 25 മുതൽ നടക്കുന്ന സെഷൻ 2 പരീക്ഷയിൽ 6.29 ലക്ഷത്തിലധികം (6,29,778) വിദ്യാർത്ഥികൾ പങ്കെടുക്കും. ജെഇഇ മെയിൻ അഡ്മിറ്റ് കാർഡ് 2022 ൽ ഉദ്യോഗാർത്ഥിയുടെ പേര്, ജനനത്തീയതി, വിഭാഗം, റോൾ നമ്പർ, അപേക്ഷാ നമ്പർ, പരീക്ഷാ തീയതിയും സമയവും, ഫോട്ടോ, ഒപ്പ്, പരീക്ഷാ കേന്ദ്രത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.

CBSE Result 2022 : അനിശ്ചിതത്വത്തിനൊടുവിൽ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

അഡ്മിറ്റ് കാർഡ്: ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- jeemain.nta.nic.in
JEE മെയിൻ 2022 അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകുക
JEE മെയിൻ 2022 ഹാൾ ടിക്കറ്റ് സ്ക്രീനിൽ ദൃശ്യമാകും
ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുക, കൂടുതൽ റഫറൻസിനായി പ്രിന്റ് ഔട്ട് എടുക്കുക.

click me!