കൊവിഡ്; ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റി, പുതിയ തീയതികൾ ഇങ്ങനെ

By Web TeamFirst Published Jul 3, 2020, 7:49 PM IST
Highlights

ഈ മാസം 18 മുതല്‍ 23 വരെ നടത്താനിരുന്ന ജെഇഇ പരീക്ഷയും 26 ന് നടത്താനിരുന്ന നീറ്റ് പരീക്ഷയുമാണ് മാറ്റിവെച്ചത്.

ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയും അഡ്വാൻസ്ഡ് പരീക്ഷ  27 നുമാണ് നടത്തുക. നീറ്റ് പരീക്ഷ സെപ്റ്റംബർ 13 ലേക്ക് മാറ്റി. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര മാനവിഭവശേഷി വികസന മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു. 

പരീക്ഷ മാറ്റിവയ്‍ക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കാൻ  മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നി‍ർദ്ദേശം അനുസരിച്ചാണ് നടപടി.  ജെഇഇ പരീക്ഷ ഈ  മാസം 18 മുതൽ 23 വരെയും നീറ്റ് പരീക്ഷ 26 നും നടത്താനായിരുന്നു നേരത്തേ തീരുമാനം. അതേസമയം സർവ്വകലാശാല പരീക്ഷകൾക്ക് ഇളവിന് സാധ്യതയുണ്ടെന്നും രമേശ് പൊക്രിയാൽ വ്യക്തമാക്കി.

 

 

click me!