എസ്.എസ്.സി ഗ്രാജ്വേറ്റ് ലെവല്‍: ആദ്യഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Jul 03, 2020, 03:51 PM ISTUpdated : Jul 03, 2020, 05:06 PM IST
എസ്.എസ്.സി ഗ്രാജ്വേറ്റ് ലെവല്‍: ആദ്യഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Synopsis

ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളും ഉത്തരസൂചികകളും ജൂലായ് 7ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. 

ദില്ലി: 2019-ലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷാഫലം (ടയർ-1) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചു. മാർച്ച് 3 മുതൽ 9 വരെ വിവിധ ഷിഫ്റ്റുകളിലായി നടത്തിയ പരീക്ഷ 9,78,103 പേരാണ് എഴുതിയത്. 8951 പേർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടി. ഉദ്യാഗാർഥികൾക്ക് കമ്മീഷന്റെ ഒദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി ഫലമറിയാം. ഒക്ടോബർ-നവംബർ മാസങ്ങളിൽ രണ്ടാംഘട്ട പരീക്ഷകൾ നടക്കും. 

2020-ലെ ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളും ഉത്തരസൂചികകളും ജൂലായ് 7ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുന്നവർക്കുള്ള ഹാൾടിക്കറ്റ് പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് ബന്ധപ്പെട്ട റീജണൽ ഓഫീസുകളുടെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍