JNVST Class 6 Result : ജവഹർലാൽ നവോദയ വിദ്യാലയ ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു; പരിശോധിക്കാം

Published : Jul 08, 2022, 03:25 PM ISTUpdated : Jul 08, 2022, 04:05 PM IST
JNVST Class 6 Result : ജവഹർലാൽ നവോദയ വിദ്യാലയ ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു; പരിശോധിക്കാം

Synopsis

പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റായ - navodaya.gov.in ൽ ഫലം പരിശോധിക്കാം

ദില്ലി:  നവോദയ വിദ്യാലയ സമിതി (Navodaya Vidyalaya Samiti), ജവഹർലാൽ നവോദയ വിദ്യാലയ (JNVST) ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റിന്റെ ഫലം ഇന്ന് പ്രഖ്യാപിച്ചു.  പ്രവേശന പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റായ - navodaya.gov.in ൽ ഫലം പരിശോധിക്കാം. 2022 ഏപ്രിൽ 30 നാണ് നവോദയ വിദ്യാലയ സമിതി പ്രവേശന പരീക്ഷ നടത്തിയത്. പരീക്ഷയിൽ മൂന്നു വിഭാ​ഗങ്ങളിലായി ഒബ്ജക്റ്റീവ് ടൈപ്പ് ചോ​ദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. മെന്റൽ എബിലിറ്റി വിഭാ​ഗത്തിൽ 40 ചോദ്യങ്ങളും അരിത്തമെറ്റിക് വിഭാ​ഗത്തിൽ 20 ഉം ഭാഷാ വിഭാ​ഗത്തിൽ 20 ഉം ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 

പരീക്ഷ ഫലം പരിശോധിക്കേണ്ടതെങ്ങനെ?
ഔദ്യോ​ഗിക വെബ്സൈറ്റായ navodaya.gov.in. സന്ദർശിക്കുക
ഹോം പേജിൽ JNVST Class 6 result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
റോൾനമ്പറും ജനനതീയതിയും നൽകി സബ്മിറ്റ് ചെയ്യുക
പരീക്ഷ ഫലം സ്ക്രീനിൽ ലഭ്യാമാകും
ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക

കൂടുതൽ വിശദാംശങ്ങൾക്കായി വിദ്യാർത്ഥികൾ നവോദയ വിദ്യാലയ സമിതിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.

NVS Recruitment 2022 : നവോദയ വിദ്യാലയത്തിൽ അധ്യാപകരാകാം; പ്രിൻസിപ്പൽ ഉൾപ്പെടെ 1600 ലധികം ഒഴിവുകൾ

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു