Job Fair : പട്ടികജാതി, പട്ടികവർ​ഗ വിദ്യാർത്ഥികൾക്കായി സൗജന്യ തൊഴിൽ മേള 20 ന്

Published : Apr 08, 2022, 02:12 PM IST
Job Fair : പട്ടികജാതി, പട്ടികവർ​ഗ വിദ്യാർത്ഥികൾക്കായി സൗജന്യ തൊഴിൽ മേള 20 ന്

Synopsis

ബ്രാഞ്ച് മാനേജർ, ഏജൻസി മാനേജർ, ജൂനിയർ സെയിൽസ് മാനേജർ തസ്തികകളിൽ നിയമനത്തിനായാണ് മേള.

തിരുവനന്തപുരം: തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ (NCSC for ST/STs) പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്കായി ഏപ്രിൽ 20ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ.  ബ്രാഞ്ച് മാനേജർ, ഏജൻസി മാനേജർ, ജൂനിയർ സെയിൽസ് മാനേജർ തസ്തികകളിൽ നിയമനത്തിനായാണ് മേള.

ബ്രാഞ്ച് മാനേജർക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദവും 25-40 വയസ് പ്രായപരിധിയുമാണ് യോഗ്യത. ഏജൻസി മാനേജർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും 25-40 വയസ് പ്രായപരിധിയും വേണം. ജൂനിയർ സെയിൽസ് മാനേജർക്ക് പ്ലസ് ടു ഉം 25-55 വയസ് പ്രായപരിധിയുമാണ് വേണ്ടത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 17നകം https://forms.gle/KKxRiz2TKWUdgwVW8 എന്ന ലിങ്കിൽ രജിസ്റ്റർ ചയ്യണം. ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് 'National Career Service Centre for SC/ST' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113, 8304009409.


 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ