Job Fair : ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നടത്തും; അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 5

Web Desk   | Asianet News
Published : Feb 25, 2022, 08:45 AM IST
Job Fair :  ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നടത്തും; അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 5

Synopsis

പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവർ രജിസ്റ്റർ ചെയ്യുകയോ ബയോഡാറ്റ നേരിട്ടോ തപാൽ മുഖേനയോ ഓഫീസ് ഇ-മെയിൽ വഴിയോ അയയ്ക്കണം.

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴിൽ സേവന കേന്ദ്രം (Differently Abled People) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി മാർച്ച് 10ന് (രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ) (Job Fair) തൊഴിൽമേള സംഘടിപ്പിക്കും. പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവർ രജിസ്റ്റർ ചെയ്യുകയോ ബയോഡാറ്റ നേരിട്ടോ തപാൽ മുഖേനയോ ഓഫീസ് ഇ-മെയിൽ വഴിയോ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 5. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/ggVgujdNm6Yo91R8A, ഇ-മെയിൽ: vrctvm@nic.in. വിലാസം: ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, ഭാരത സർക്കാർ, തൊഴിൽ മന്ത്രാലയം (ഡി.ജി.ഇ) നാലാഞ്ചിറ, തിരുവനന്തപുരം- 695015. കൂടുതൽ വിവരങ്ങൾക്ക്: 0471-2530371, 9895544834, 9400739172.

റൂസയിൽ താൽക്കാലിക ഒഴിവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (755 രൂപ പ്രതിദിനം) ഒരു വർഷത്തെ കരാർ നിയമനത്തിന് കേരള/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 22നും 40നും മദ്ധ്യേ പ്രായമുള്ള എം.കോമും ടാലിയും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ തപാലിലോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 4. അപേക്ഷയിൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം യൂണിവേഴ്‌സിറ്റി. പി.ഒ, തിരുവനന്തപുരം-695034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കെല്‍ട്രോണ്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത്-ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, പ്രോഗ്രാമിംഗ് ഇന്‍ ജാവ, ഡോട്ട് നെറ്റ്, പി.എച്ച്.പി, പൈത്തണ്‍ എന്നീ കോഴ്‌സുകളിലാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. ഫോണ്‍- 0471 2337450, 9544499114.

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു