എസ്.സി.എസ്.ടി ഉദ്യോഗാർഥികൾക്കായി 15ന് തൊഴിൽമേള; മൂന്ന് ജില്ലകളിലെ തൊഴിൽദായകർ പങ്കെടുക്കും

Published : Oct 28, 2025, 07:01 PM IST
Job vaccancy

Synopsis

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് സമന്വയ പദ്ധതിപ്രകാരമാണ് ഈ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: എസ്.സി.എസ്.ടി. ഉദ്യോഗാർത്ഥികൾക്കായി തൊഴിൽമേള നവംബർ 15ന് നടക്കും. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് സമന്വയ പദ്ധതിപ്രകാരമാണ് ഈ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേള ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി.), മരിയാപുരത്ത് വെച്ചായിരിക്കും നടക്കുക.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർ ഈ മേളയിൽ പങ്കെടുക്കും. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് https://rb.gy/071hfr എന്ന ഗൂഗിൾ ഫോമിലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2330756.

ശുചിത്വ മിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റ്

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷനിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ്തല സ്ഥലമാനമാപ്പുകൾ  തയ്യാറാക്കുന്നതിന് ഒരു ടെക്നിക്കൽ അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.ടെക്. (സിവിൽ) അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. AutoCAD/QGIS എന്നിവയിൽ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്. 

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം നവംബർ 3 രാവിലെ 9.45ന് തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തെ പബ്ലിക് ഓഫീസ് കോമ്പൗണ്ടിലെ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് സമുച്ചയത്തിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ശുചിത്വ മിഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org.

PREV
Read more Articles on
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍