സെയില്‍സ്മാന്‍ മുതൽ അക്കൗണ്ടിങ് അസോസിയേറ്റ് വരെ; മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ, പാലക്കാട് തൊഴിൽമേള

Published : Aug 14, 2025, 04:59 PM IST
Job Fair

Synopsis

സെയില്‍സ്മാന്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. 

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് ജോബ് ഡ്രൈവ് നടക്കുക. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള സെയില്‍സ്മാന്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, സര്‍വീസ് ടെക്‌നീഷ്യന്‍, അക്കൗണ്ടിങ് അസോസിയേറ്റ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം.

എസ് എസ് എല്‍ സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, എം ബി എ, ബി കോം, സി എ (ഇന്റര്‍) യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് പ്രവേശനം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ സ്ലിപ്, ബയോഡേറ്റയുടെ പകര്‍പ്പ് എന്നിവ കൊണ്ടുവരണം. എംപ്ലോയബിലിറ്റി സെന്ററില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ഥികള്‍ക്കായി തൊഴില്‍മേളയോട് അനുബന്ധിച്ച് ക്യാമ്പ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും നല്‍കണം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, ആശയവിനിമയ ശേഷി, സ്വകാര്യമേഖലയിലെ തൊഴില്‍ മാര്‍ക്കറ്റിന്റെ സ്വഭാവം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം ലഭിക്കും. പ്ലേസ്‌മെന്റ് ഡ്രൈവുകളിലും പങ്കെടുക്കാം. ഫോണ്‍: 0491 2505435, 2505204.

PREV
Read more Articles on
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും