സ്റ്റെനോഗ്രാഫർ, എൽ.ഡി.ക്ലാർക്ക് തുടങ്ങി ഡിഫന്‍സ് സര്‍വീസസ് കോളേജില്‍ 83 ഒഴിവുകള്‍; മേയ് 21 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : May 12, 2021, 11:09 AM IST
സ്റ്റെനോഗ്രാഫർ, എൽ.ഡി.ക്ലാർക്ക് തുടങ്ങി ഡിഫന്‍സ് സര്‍വീസസ് കോളേജില്‍ 83 ഒഴിവുകള്‍; മേയ് 21 വരെ അപേക്ഷിക്കാം

Synopsis

ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ വിവിധ തസ്തികകളിലായി 83 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.   


ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരിയിൽ വെല്ലിങ്ടണിൽ പ്രവർത്തിക്കുന്ന ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ വിവിധ തസ്തികകളിലായി 83 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

സ്റ്റെനോഗ്രാഫർ ഗ്രേഡ് II 4 (ജനറൽ-3, ഒ.ബി.സി-1): പ്രായപരിധി: 18-27 വയസ്സ്: ശമ്പളം: 25500-81100 രൂപ
എൽ.ഡി.ക്ലാർക്ക്-10 (ജനറൽ-4, ഒ.ബി.സി.-4, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1): പ്രായപരിധി: 18-27 വയസ്സ്: ശമ്പളം: 19900-63200 രൂപ
സിവിലിയൻ മോട്ടോർ ഡ്രൈവർ(ഓർഡിനറി ഗ്രേഡ്)-7 (ജനറൽ-4, ഒ.ബി.സി.-3): പ്രായപരിധി: 18-27 വയസ്സ്: ശമ്പളം: 19900-63200 രൂപ
സുഖാനി-1 (ജനറൽ): പ്രായപരിധി: 18-25 വയസ്സ്: ശമ്പളം: 19900-63200 രൂപ
കാർപ്പെന്റർ-1 (ഒ.ബി.സി.): പ്രായപരിധി: 18-25 വയസ്സ്: ശമ്പളം: 19900-63200 രൂപ
മൾട്ടി ടാസ്കിങ് സ്റ്റാഫ്-60 (ജനറൽ-25, ഒ.ബി.സി.-21, എസ്.ടി.-2, എസ്.സി.-7 ഇ.ഡബ്ല്യു.എസ്.-5): പ്രായപരിധി: 18-25 വയസ്സ്: ശമ്പളം: 18000-56900 രൂപ

സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ബാധകമാണ്. വിശദവിവരങ്ങൾക്ക് www.dssc.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ