എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി: അഭിമുഖങ്ങൾ ഓൺലൈനായി; മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധം

Web Desk   | Asianet News
Published : Apr 30, 2021, 11:59 AM ISTUpdated : Apr 30, 2021, 12:01 PM IST
എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി: അഭിമുഖങ്ങൾ ഓൺലൈനായി; മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധം

Synopsis

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഓൺലൈൻ ആയി നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധം.  

കാസർഗോഡ്: കാസർഗോഡ് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങൾ ഇനി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഓൺലൈൻ ആയി നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധം.

പ്ലസ്ടു/ബിരുദം ഉള്ള ഉദ്യോഗാർഥികൾ പുതിയ രജിസ്‌ട്രേഷനും അഭിമുഖത്തിൽ പങ്കെടുക്കാനും മറ്റു വിവരങ്ങൾക്കുമായി മെയ് നാല് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗാർഥികൾക്കും ഇത് ബാധകമാണ്. പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ. ശനി, ഞായർ അവധി. കൂടുതൽ വിവരങ്ങൾക്കായി 9207155700 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു