Staff Selection Commission Exam Calendar : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ കലണ്ടർ‌; പരീക്ഷകളെക്കുറിച്ച് അറിയാം

Web Desk   | Asianet News
Published : Dec 20, 2021, 04:00 PM IST
Staff Selection Commission Exam Calendar : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ കലണ്ടർ‌; പരീക്ഷകളെക്കുറിച്ച് അറിയാം

Synopsis

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി, പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ തുടങ്ങേണ്ട തീയതി,  പരീക്ഷാ നടത്താന്‍ ഉദ്ദേശിക്കുന്ന തീയതികള്‍ എന്നിവയാണ് കലണ്ടറില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി) (Staff Selection Commission) പരീക്ഷകളുടെ ഏകദേശ തീയതികളടങ്ങിയ കലണ്ടര്‍ (Exam Calendar) പുറത്തിറക്കി. 2022 ഏപ്രിലിനും 2023 ജൂണിനുമിടയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പരീക്ഷകളുടെ കലണ്ടറാണ് പുറത്തിറക്കിയിട്ടുള്ളത്. കലണ്ടര്‍ എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ല്‍ ഇപ്പോള്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി, പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ തുടങ്ങേണ്ട തീയതി,  പരീക്ഷാ നടത്താന്‍ ഉദ്ദേശിക്കുന്ന തീയതികള്‍ എന്നിവയാണ് കലണ്ടറില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

കംബൈൻഡ് ​​ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ, കംബൈൻഡ് ഹയർസെക്കണ്ടറി ലെവൽ ടയർ 1 എക്സാം എന്നിവ ഉദ്യോ​ഗാർത്ഥികൾ കാത്തിരിക്കു്നന പരീക്ഷകളാണ്. ഇവയുടെ പ്രാഥമിക തല പരീക്ഷകൾ2022 ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തും. കംബൈൻഡ് ​​ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ അപേക്ഷ നടപടികൾ 2021 ഡിസംബർ 23 മുതലും കംബൈൻഡ് ഹയർസെക്കണ്ടറി ലെവൽ ടയർ 1 എക്സാം അപേക്ഷ  2022 ഫെബ്രുവരി ഒന്ന് മുതലും ആരംഭിക്കും. രണ്ട് പരീക്ഷകളും നടക്കുന്ന തീയതികള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മള്‍ട്ടി ടാസ്‌കിങ് (നോണ്‍-ടെക്നിക്കല്‍) സ്റ്റാഫ് പരീക്ഷ-2021 (ടയര്‍-1) 2022 ജൂണിലും ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, 2021 (പേപ്പര്‍-I) പരീക്ഷകള്‍ 2022 ഡിസംബറിലും ആയിട്ടാവും നടത്തുകയെന്ന് കലണ്ടറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  2022 ലെ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിലെ (സിഎപിഎഫ്എസ്) കോണ്‍സ്റ്റബിള്‍ (GD), അസം റൈഫിള്‍സിലേക്കുള്ള എന്‍ഐഎ (NIA), എസ്എസ്എഫ് (SSF), റൈഫിള്‍മാന്‍ (GD) പരീക്ഷ എന്നിവ 2023 ജൂണില്‍ നടക്കും. ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിംഗ് & കോണ്‍ട്രാക്റ്റുകള്‍ 2021 (പേപ്പര്‍-I) പരീക്ഷ 2023 മാര്‍ച്ചിലാവും നടത്തുക. 

ഡല്‍ഹി പോലീസിലേയും സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിലേയും സബ് ഇന്‍സ്പെക്ടര്‍ എക്സാമിനേഷന്‍, 2021 (പേപ്പര്‍-I) 2022 പരീക്ഷ ഡിസംബറിലും സെലക്ഷന്‍ പോസ്റ്റ് പരീക്ഷ ഫേസ്-എക്സ് 2022 ജൂലൈയില്‍ നടത്താനും തീരുമാനിച്ചതായി കലണ്ടറിൽ പറയുന്നു. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'സി' & 'ഡി' പരീക്ഷ-2021, 2023 ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. 2022 സെപ്റ്റംബറില്‍ ഡല്‍ഹി പോലീസിലേക്കുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍)-2022 റിക്രൂട്ട്മെന്റ് നടക്കും, അതേസമയം, ഡല്‍ഹി പോലീസ് എംടിഎസ് (സിവിലിയന്‍) പരീക്ഷ-2022 ഫെബ്രുവരി 2023-ല്‍ നടക്കും

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു