Careers : എസ് സി പ്രമോട്ടർ, എൽപി. സ്‌കൂൾ ടീച്ചർ, വർക്ക് സൂപ്രണ്ട്; എറണാകുളം ജില്ല ഒഴിവുകൾ, നിയമനങ്ങൾ, അഭിമുഖം

By Web TeamFirst Published Nov 25, 2021, 11:14 AM IST
Highlights

മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ  എസ് സി പ്രമോട്ടർ ഒഴിവിലേക്ക് പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

എറണാകുളം: മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ ഒഴിവിലേക്ക് പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 25 നും 50 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മറ്റു യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വച്ച് നടക്കുന്ന വാക് ഇൻ ഇൻറർവ്യൂ പങ്കെടുക്കണം. നിയമന കാലാവധി ഒരു വർഷം. പ്രതിമാസ വേതനം 13,500. കൂടുതൽ വിവരങ്ങൾക്ക് : 0485 2814957, 2970337.

എൽ. പി. സ്‌കൂൾ ടീച്ചർ അഭിമുഖം
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 516/2019) തസ്തികയുടെ രണ്ടാംഘട്ട ഇൻറർവ്യൂ ഡിസംബർ 1, 2, 3, 15, 16, 17 തീയതികളിൽ പി എസ് സി യുടെ എറണാകുളം ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഇൻറർവ്യൂ മെമോ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇൻറർവ്യൂ നടത്തുക.

കൃഷിവകുപ്പിൽ വർക്ക് സൂപ്രണ്ട് ഇൻറർവ്യൂ
2019 ജൂലൈ 27 ആം തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസർകോട് ജില്ലയിൽ കൃഷിവകുപ്പിൽ വർക്ക് സൂപ്രണ്ട് (എൻസിഎ - മുസ്ലിം/എസ് സി സി)(കാറ്റഗറി നമ്പർ 131/2019, 132/2019) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട വെരിഫിക്കേഷൻ പൂർത്തീകരിച്ച  ഉദ്യോഗാർഥികൾക്ക് ഡിസംബർ ഒന്നിന് പി എസ് സി കാസർകോട് ജില്ലാ ഓഫീസിൽ വച്ച് ഇൻറർവ്യൂ നടത്തും. ഇൻറർവ്യൂ മെമ്മോ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഇൻറർവ്യൂ മെമ്മോ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ഇൻറർവ്യൂ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എസ്.ആർ.എം റോഡിലുളള എറണാകുളം സെന്ററില്‍ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് കോഴ്സിലേക്ക് ഡിസംബർ 4 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു . കോഴ്സ് കാലാവധി ആറുമാസം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റസും നൽകും. കൂടുതൽ വിവരങ്ങൾക്ക് :701281 9303. 

 

click me!