Jobs Cochin Shipyard : ​ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസ്; കൊച്ചിൻ ഷിപ്‍യാർഡിൽ 136 ഒഴിവുകൾ

Web Desk   | Asianet News
Published : Mar 03, 2022, 12:58 PM IST
Jobs Cochin Shipyard : ​ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസ്; കൊച്ചിൻ ഷിപ്‍യാർഡിൽ 136 ഒഴിവുകൾ

Synopsis

ഓൺലൈനായി മാർച്ച് 9 വരെ അപേക്ഷിക്കാം. ഒരു വർഷത്തെ പരിശീലനം നൽകും. 

കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിൽ നൂറിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  136 ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഓൺലൈനായി മാർച്ച് 9 വരെ അപേക്ഷിക്കാം. ഒരു വർഷത്തെ പരിശീലനം നൽകും.  തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ് എന്നിവയെക്കുറിച്ച് അറിയാം.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ഇലക്ട്രിക്കൽ (15), മെക്കാനിക്കൽ (19), ഇലക്ട്രോണിക്സ് (8), ഇൻസ്ട്രുമെന്റേഷൻ (4), സിവിൽ (10), കംപ്യൂട്ടർ (5), കൊമേഴ്സ്യൽ പ്രാക്ടീസ് (8) എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുളള വിവരങ്ങൾ. ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ/തത്തുല്യം യോ​ഗ്യതയുണ്ടായിരിക്കണം. ശമ്പളം 10,200രൂപ.

ഗ്രാജുവേറ്റ് അപ്രന്റിസ്: ഇലക്ട്രിക്കൽ (12), മെക്കാനിക്കൽ (19), ഇലക്ട്രോണിക്സ് (6), സിവിൽ (14), കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷന്‍/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി (5), സേഫ്റ്റി (4), മറൈൻ (4), നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് (3) ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം/തത്തുല്യം യോ​ഗ്യത. ശമ്പളം 12,000. 

23.02.2004 നോ അതിനു മുൻപോ ജനിച്ചവർക്ക് അപേക്ഷിക്കാം. മുൻപു പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും അപേക്ഷിക്കേണ്ടതില്ല. https://portal.mhrdnats.gov.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക. വിശദവിവരങ്ങൾക്കായി ഔദ്യോ​ഗിക വെബ്സൈറ്റായ  www.cochinshipyard.in സന്ദർശിക്കാം. 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ