Job vacancies : ഐ സി ഫോസ്സിൽ കരാർ നിയമനം; ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

Web Desk   | Asianet News
Published : Dec 15, 2021, 12:09 PM IST
Job vacancies :  ഐ സി ഫോസ്സിൽ കരാർ നിയമനം; ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

Synopsis

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 

തിരുവനന്തപുരം: സംസ്ഥാന ഐ.ടി വകുപ്പിന്റെ (State IT Department) കീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐ സി ഫോസ്സ്) (ICFOSS) ബി.ടെക്/ എം.ടെക്/ ബി.എസ് സി (ഐ.റ്റി ആന്റ് കമ്പ്യൂട്ടർ സയൻസ്)/ എം.എസ് സി (ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്) / എം.സി.എ/ എം.ബി.എ (സിസ്റ്റംസ്)/ എം.എ (കമ്പ്യൂട്ടേഷണൽ ലിങ്വിസ്റ്റിക്‌സ്/ ലിങ്വിസ്റ്റിക്‌സ്) ബിരുദധാരികളെ എഫ്.ഒ.എസ്.എസ് ഇന്നവേഷൻ ഫെല്ലോഷിപ്പ് 2021 പ്രോഗ്രാം/ പ്രോജക്ടിലേക്ക് ആവശ്യമുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 9 ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ്സ് ഓഫീസ്സിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്:  https://icfoss.in. ഫോൺ: 0471-2700012/ 13/ 14, 0471-2413013, 9400225962.

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത എം.ടെക് / എം.ഇ /ബി.ടെക് /ബി.ഇ /എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ് വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾ www.fisheries.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിലോ faircopy.dir@gmail.com ലോ 18 ന് മുമ്പ് ലഭിക്കണം.
 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ