എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം; ലക്ച്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിം​ഗ്; നിരവധി ഒഴിവുകൾ

Published : Jun 23, 2022, 02:34 PM IST
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം; ലക്ച്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിം​ഗ്; നിരവധി ഒഴിവുകൾ

Synopsis

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് ജൂൺ 27 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് ജൂൺ 27 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കുടുതൽ വിവരങ്ങൾക്ക്: calicutemployabilitycentre ഫേയ്‌സ് ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0495- 2370176

ലക്ച്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് :  കൂടിക്കാഴ്ച ജൂൺ 25ന്

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ച്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 25ന് രാവിലെ 10 മണിക്ക് നടക്കും. എൻജിനീയറിങിൽ ഫസ്റ്റ് ക്ലാസ്  ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ-0496 2524920

ബി.ആര്‍.സികളില്‍ നിയമനം
സമഗ്രശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലെ വിവിധ ബി.ആര്‍.സികളില്‍ എം.ഐ.എസ് കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. എം.സി.എ/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സാണ് എം.ഐ.എസ് കോര്‍ഡിനേറ്റര്‍ നിയമന യോഗ്യത. അക്കൗണ്ടന്റ് നിയമനത്തിന് ബി.കോം-ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ മുന്‍ പരിചയം (അഭിലഷണീയം) എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, മലപ്പുറം, ജില്ലാ പ്രൊജക്ട് ഓഫീസ്, ഡൗണ്‍ഹില്‍ പി.ഒ മലപ്പുറം-676519 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2736953, 2735315.

കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി. നഴ്‌സിങ് കോഴ്‌സ് വിജയിക്കണം. കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും കാത്ത്‌ലാബ് പ്രവൃത്തി പരിചയം നിര്‍ബന്ധം. അപേക്ഷകര്‍ക്ക് 45 വയസ്സ് കവിയരുത്.  നിയമന അഭിമുഖം ജൂണ്‍ 29ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2766425.

PREV
click me!

Recommended Stories

തിരുവല്ലയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് കെഎസ്ആർടിസി; 4 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന യുവാക്കൾ പിടിയിൽ
വിദേശ സർവകലാശാലകളിൽ ഉപരിപഠനം; ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു