PNB Recruitment : പഞ്ചാബ് നാഷണൽ ബാങ്കിൽ 145 ഒഴിവുകൾ; അവസാന തീയതി മെയ് 7, വേ​ഗം അപേക്ഷിച്ചോളൂ!

Published : May 03, 2022, 04:20 PM IST
PNB Recruitment : പഞ്ചാബ് നാഷണൽ ബാങ്കിൽ 145 ഒഴിവുകൾ; അവസാന തീയതി മെയ് 7, വേ​ഗം അപേക്ഷിച്ചോളൂ!

Synopsis

 മെയ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്കിൽ (Punjab National Bank) 145 ഒഴിവുകളിലേക്ക് (application invited) അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള വിദ്യാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ pnbindia.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 22 മുതലാണ് ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചത്. മെയ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓൺലൈൻ‌ പരീക്ഷയുടെ താത്ക്കാലിക തീയതി ജൂൺ 12 ആണ്. മാനേജർ (റിസ്ക്) - 40, മാനേജർ (ക്രെഡിറ്റ്) - 100, സീനിയർ മാനേജർ - 5 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. 

വിവിധ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോ​ഗ്യതകളും വ്യത്യസ്തമാണ്. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾ അറിയിപ്പ് വിശദമായി പരിശോധിക്കേണ്ടതാണ്.  തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ കുറഞ്ഞ പ്രായപരിധി 25 വയസ്സും ഉയർന്ന പ്രായപരിധി 35 വയസ്സുമാണ് (01.01.2022 പ്രകാരം). SC, ST, PWD ഉദ്യോ​ഗാർത്ഥികൾക്ക്, ബാധകമായ GST ഉൾപ്പെടെ 50 രൂപയാണ് അപേക്ഷ ഫീസ്. മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും 850 രൂപയാണ് ജിഎസ്ടി ഉൾപ്പെടയുള്ള ഫീസ്. ഉദ്യോഗാർത്ഥികളെ ഓൺലൈൻ പരീക്ഷയും തുടർന്ന് അഭിമുഖവും വഴി തിരഞ്ഞെടുക്കും.

PREV
click me!

Recommended Stories

കോളേജുകൾ വേണ്ട സ്കിൽസ് നൽകുന്നുണ്ടോ? ആശങ്കപ്പെട്ട് യുവാക്കൾ, ഇന്നത്തെ വർക്ക്പ്ലേസ് ആവശ്യപ്പെടുന്നത് എന്ത്?
കൊടുങ്കാറ്റായി എഐ; ഒരു വർഷത്തിനകം ഈ ജോലികൾ ഇല്ലാതാകും! മുന്നറിയിപ്പുമായി ആന്ത്രോപിക് സിഇഒ