ബിരുദധാരിയാണോ? എസ്ബിഐയിൽ 5000 ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 27

Published : Sep 08, 2022, 01:58 PM ISTUpdated : Sep 09, 2022, 04:42 PM IST
ബിരുദധാരിയാണോ? എസ്ബിഐയിൽ 5000 ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 27

Synopsis

സെപ്റ്റംബർ 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റിന്റെ 5000-ലധികം ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.  രാജ്യത്തെ 15 വ്യത്യസ്‌ത സർക്കിളുകളിലായി ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) 5008 തസ്തികകളിലേക്കുള്ള ഓൺലൈൻ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ bank.sbi/careers, sbi.co.in. എന്നിവ  സന്ദർശിച്ച് അപേക്ഷിക്കാം. 

വിജ്ഞാപനമനുസരിച്ച്, പ്രിലിമിനറി പരീക്ഷ ഈ വർഷം നവംബറിൽ നടത്താനും മെയിൻ പരീക്ഷ 2022 ഡിസംബറിലോ 2023 ജനുവരിയിലോ നടത്താനാണ് സാധ്യത. ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 1-ന് 20 വയസ്സിന് താഴെയോ 28 വയസ്സിന് മുകളിലോ പ്രായമുണ്ടായിരിക്കരുത്. സംവരണ വിഭാ​ഗത്തിലുളളവർക്ക് ‌ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്.  SC/ ST/ PwBD/ ESM/DESM വിഭാ​ഗത്തിൽ പെട്ട അപേക്ഷകർക്ക് ഫീസില്ല.  ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാ​ഗത്തിലുളള ഉദ്യോ​ഗാർത്ഥികൾക്ക് 750 രൂപയാണ് ഫീസ്. 

ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. ബിരുദത്തിന്റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഓഗസ്റ്റ് 16-നോ അതിനുമുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി അപേക്ഷിക്കാം.

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ