ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ തൊഴിലവസരം

Web Desk   | Asianet News
Published : Sep 18, 2020, 08:56 AM IST
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ തൊഴിലവസരം

Synopsis

കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 18,000  രൂപ ഹോണറേറിയം, പ്രായം 30 വയസ്സ് കവിയരുത്.  

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ശരണബാല്യം റസ്‌ക്യൂ ഓഫീസര്‍, ഒആര്‍സി പദ്ധതിയില്‍ ഒആര്‍സി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളിലക്ക് അപേക്ഷ ക്ഷണിച്ചു. ശരണബാല്യം റസ്‌ക്യൂ ഓഫീസര്‍ യോഗ്യത -  എം. എസ് ഡബ്ല്യു, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 18,000  രൂപ ഹോണറേറിയം, പ്രായം 30 വയസ്സ് കവിയരുത്.

ഒആര്‍സി പദ്ധതി പ്രൊജക്ട് അസിസ്റ്റന്റ് യോഗ്യത- എംഎസ് ഡബ്ല്യു/ അംഗീകൃത ബി എഡ് ബിരുദം അല്ലെങ്കില്‍ ബിരുദവും ഒആര്‍സിയ്ക്ക് സമാനമായ പരിപാടികളില്‍ മൂന്ന് വര്‍ഷത്തെ നേതൃപരമായ പരിചയവും. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ താമസക്കാരവണം.പ്ര തിമാസം 21,850  രൂപ ഹോണറേറിയം. പ്രായം 40 വയസ്സ് കവിയരുത്. 

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 24 ന് വൈകീട്ട് അഞ്ചിനകം  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2378920.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ
ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം