സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിൽ ജോലി ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 27

Web Desk   | Asianet News
Published : Oct 15, 2021, 02:01 PM IST
സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിൽ ജോലി ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 27

Synopsis

ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമയോ അല്ലെങ്കിൽ സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷനിൽ നിന്നുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്കോ അപേക്ഷിക്കാം. 


എറണാകുളം: അർദ്ധസർക്കാർ സ്ഥാപനത്തിലെ സേഫ്റ്റി ആൻഡ് ഫയർമാൻ (Safety and Fireman) തസ്തികയിലേക്ക് പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് കരാറടിസ്ഥാനത്തിൽ ഒഴിവുകൾ (Job Vacancies) നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 27 ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 45 നും മധ്യേ . നിയമാനുസൃത വയസ്സിളവ്അനുവദനീയം. അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമോ സർക്കാർ അംഗീകരിച്ച മൂന്നുവർഷത്തെ ഡിപ്ലോമയോ വേണം. 

ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമയോ അല്ലെങ്കിൽ സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷനിൽ നിന്നുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്കോ അപേക്ഷിക്കാം. മറ്റു യോഗ്യതകൾ :ഉയരം 165 സെ ന്റീമീറ്റർ , ഭാരം 50 കിലോഗ്രാം, നെഞ്ചളവ് വികസിപ്പിക്കുമ്പോൾ 86 സെന്റീമീറ്റർ, വികസിപ്പിക്കാതെ 81 സെന്റീമീറ്റർ . പൂർണ്ണ കാഴ്ചശക്‌തി ഉണ്ടാകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ 0484 2422458 എന്ന നമ്പറിലോ ബന്ധപ്പെടണം.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു