Project Assistant Vacancy : പ്രൊജക്റ്റ് അസിസ്റ്റന്റ്; കരാർ വ്യവസ്ഥയിൽ 1 വർഷത്തേക്ക് നിയമനം

Web Desk   | Asianet News
Published : Jan 07, 2022, 11:58 AM IST
Project Assistant Vacancy :  പ്രൊജക്റ്റ് അസിസ്റ്റന്റ്; കരാർ വ്യവസ്ഥയിൽ 1 വർഷത്തേക്ക് നിയമനം

Synopsis

കരാര്‍ കാലാവധി - 2022 മാര്‍ച്ച് 31 വരെ. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം.  

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ  പഞ്ചായത്തില്‍ (District Panchayat) പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും, ഈ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിനെ (Project Assistant) കരാര്‍ വ്യവസ്ഥയില്‍ (Temporary Appointment) നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് (ഡിസിപി) / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. 

പ്രായപരിധി - 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ മൂന്നുവര്‍ഷത്തെ ഇളവ്.  കരാര്‍ കാലാവധി - 2022 മാര്‍ച്ച് 31 വരെ. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം.  ബയോഡേറ്റ, പ്രായം തെളിയിക്കുന്ന രേഖകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഈ മാസം 14 ന്  വൈകുന്നേരം  3 മണിക്ക് മുമ്പ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04735 256577

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ