ODEPC Recruitment : സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം; ലാസ്‌കര്‍ ഫസ്റ്റ് ക്ലാസ് ഒഴിവ്

Web Desk   | Asianet News
Published : Jan 07, 2022, 10:23 AM ISTUpdated : Jan 07, 2022, 11:46 AM IST
ODEPC Recruitment : സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം; ലാസ്‌കര്‍ ഫസ്റ്റ് ക്ലാസ് ഒഴിവ്

Synopsis

സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. 

തിരുവനന്തപുരം: സൗദി അറേബ്യയിലെ (Saudi Arabia) സ്വകാര്യ കമ്പനി (Private Company) വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും (ODEPC Recruitment) ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം ജനുവരി 15 നകം gcc@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471 2329440/41/42/43/45.

ലാസ്‌കര്‍ ഫസ്റ്റ് ക്ലാസ് ഒഴിവ്
 ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലാസ്‌കര്‍ ഫസ്റ്റ് ക്ലാസ്  തസ്തികയില്‍ എസ്.സി വിഭാഗത്തില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 19-നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2022 ജനുവരി 31 ന് 18-30. വിദ്യാഭ്യാസ യോഗ്യത മെട്രിക്കുലേഷന്‍ ജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യം.  സര്‍വീസ് ബോട്ടില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

എഞ്ചിന്‍ ഡ്രൈവര്‍ ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ തുറന്ന വിഭാഗത്തിലേക്ക്  മൂന്ന് ഒഴിവുകള്‍ നിലവിലുണ്ട്.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 19-നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2022 ജനുവരി 31 ന് 18-30. വിദ്യാഭ്യാസ യോഗ്യത മെട്രിക്കുലേഷന്‍ ജയിച്ചിരിക്കണം. ഒരു അംഗീകൃത ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എഞ്ചിന്‍ ഡ്രൈവര്‍ എന്ന നിലയിലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. 400 ലധികം ബോട്ട് പവറുള്ള ഒരു കപ്പലില്‍ സാരംഗായി രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയം

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം