Scholarship : ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്; അവസാന തീയതി ഡിസംബർ 27

Web Desk   | Asianet News
Published : Dec 08, 2021, 10:19 AM IST
Scholarship : ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്; അവസാന തീയതി ഡിസംബർ 27

Synopsis

15,000 രൂപയാണ് സ്‌കോളർഷിപ്പ്. ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന.

തിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ (Degree or post graduation) ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (Minority Community) ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതത്തിൽ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് 2020-21 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80 ശതമാനം മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടിയവർക്ക് അപേക്ഷിക്കാം. 

15,000 രൂപയാണ് സ്‌കോളർഷിപ്പ്. ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുളള  എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in  ലുടെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 27. കൂടുതൽ വിവരങ്ങൾക്ക്: 04712300524, 2302090.

ന്യൂനപക്ഷ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മല്‍സര പരീക്ഷാ പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ പി.എസ്.സി, യു.പി.എസ്.സി മുതലായ മല്‍സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മല്‍സര പരീക്ഷാ പരിശീലനം.  2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള റഗുലര്‍/ ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യം. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, എസ്എസ്എല്‍സി എന്നിവയുടെ പകര്‍പ്പ്, രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.  ഡിസംബര്‍ 10 മുതല്‍ ഓഫീസില്‍ നിന്നും അപേക്ഷാഫോം വിതരണം ചെയ്ത് തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അവസാന തീയതി ഡിസംബര്‍ 20.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9446643499, 9846654930, 9447881853.
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു