ISRO Vacancy|ഐഎസ്ആർ ഒയിൽ ജൂനിയർ ട്രാൻസ്‍ലേഷൻ ഓഫീസർ 6 ഒഴിവുകൾ; അവസാന തീയതി നവംബർ 20

Web Desk   | Asianet News
Published : Nov 16, 2021, 03:59 PM ISTUpdated : Nov 16, 2021, 04:46 PM IST
ISRO Vacancy|ഐഎസ്ആർ ഒയിൽ ജൂനിയർ ട്രാൻസ്‍ലേഷൻ ഓഫീസർ 6 ഒഴിവുകൾ; അവസാന തീയതി നവംബർ 20

Synopsis

ആകെ ഒഴിവുകളുടെ എണ്ണം 6 ആണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.

ബം​ഗളൂരു: ഐഎസ്ആർഒ യിലെ ഒഴിവുകളെക്കുറിച്ച്  (ISRO Vacancy)ഔദ്യോ​ഗിക വെബ്സൈറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂനിയർ ട്രാൻസ്‍ലേഷൻ തസ്തികയിലേക്കുള്ള (Junior Translation Officer)  അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് വെബ്സൈറ്റിലൂടെ അപക്ഷ സമർപ്പിക്കാം. ആകെ ഒഴിവുകളുടെ എണ്ണം 6 ആണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20. 18നും 25നും ഇടയിൽ പ്രായമുളളവരായിരിക്കണം അപേക്ഷകർ. 2021 നവംബർ 20 കണക്കാക്കിയാണ് പ്രായം. പ്രായപരിധിയിൽ ചില ഇളവുകൾ അനുവദനീയമാണ്. ഒക്ടോബർ 30നാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

ഔദ്യോ​ഗിക വെബ്സൈറ്റിലെത്തി അപേക്ഷ ഫോം പൂരിപ്പിക്കാവുന്നതാണ്.  അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം, അപേക്ഷകർ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി അപേക്ഷാ ഫീസ് അടയ്ക്കണം. അപേക്ഷകർക്ക് ചലാൻ വഴി ഓഫ്‌ലൈനായും പണമടയ്ക്കാം. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികയിലേക്കുള്ള അപേക്ഷാ ഫീസ് 250 രൂപയാണ്. അപേക്ഷ: https://www.isro.gov.in/ എന്ന വെബ്‌സൈറ്റ് വഴി. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 20.

PREV
Read more Articles on
click me!

Recommended Stories

ഗൊയ്ഥെ-സെന്‍ട്രം നടത്തുന്ന ജര്‍മ്മന്‍ എ1 ലെവല്‍ കോഴ്സ്; ഇപ്പോള്‍ അപേക്ഷിക്കാം
ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു