ഓരോ അധിക വിദ്യാഭ്യാസ വർഷവും വ്യക്തിയുടെ ശരാശരി വരുമാനം 6.7% വർദ്ധിപ്പിക്കുന്നുവെന്ന് പഠന റിപ്പോർട്ട്

By Web TeamFirst Published Nov 16, 2021, 3:08 PM IST
Highlights

യുവാക്കളുടെ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നിവയിൽ സർക്കാർ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന എൻജിഒയാണ് പഠനം നടത്തിയത്. 

ദില്ലി: ഇന്ത്യയിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ അധിക വിദ്യാഭ്യാസ വർഷവും (education year) അയാളുടെ ശരാശരി വരുമാനം ഏകദേശം 6.7 ശതമാനം വർദ്ധിപ്പിക്കുന്നുവെന്ന് (Study Report) പഠനറിപ്പോർട്ട്. ഈ വരുമാന വർദ്ധനവ് ആൺകുട്ടികളേക്കാൻ കൂടുതൽ പെൺകുട്ടികൾക്കാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നതായി ദ് ഇന്ത്യൻ എക്സപ്രസ് വാർത്തയിൽ പറയുന്നു. യുവാക്കളുടെ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നിവയിൽ സർക്കാർ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന എൻജിഒയാണ് പഠനം നടത്തിയത്. ദ്വിതീയ ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കി, ഇന്ത്യയിലെ ഓരോ അധിക വിദ്യാഭ്യാസ വർഷവും ഒരു വ്യക്തിയുടെ ശരാശരി വരുമാനം ഏകദേശം 6.7 ശതമാനം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി.

വരുമാനത്തിലെ ഈ വർദ്ധനവ് ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളിലാണ്. ഓരോ അധിക വിദ്യാഭ്യസ വർഷവും സ്ത്രീകളുടെ പ്രതിമാസ  വരുമാനത്തിൽ 8.6 ശതമാനം വർദ്ധനവ് നൽകുന്നുണ്ട്. അതേ സമയം പുരുഷന്മാരിൽ വരുമാനവർദ്ധനവ് 6.1 ശതമാനമാണെന്നും റിപ്പോർട്ടിൽ പയുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനായി നിക്ഷേപിക്കുന്ന ഓരോ രൂപയും ഓരോ വ്യക്തിയുടെയും ഭാവി വരുമാനത്തിൽ 4.5 രൂപക്കും 8.2 രൂപക്കും ഇടയിൽ സാമ്പത്തിക നേട്ടം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്. 

അടുത്ത ആറ് വർഷത്തിനുള്ളിൽ കൗമാരപ്രായത്തിലുള്ളവർക്ക് മാനസിക ആരോ​ഗ്യ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിലേക്ക് വകയിരുത്തിയിരിക്കുന്നത് 8134 കോടി രൂപയാണ്. ചികിത്സ ചെലവുകൾക്കായി പ്രതിവർഷം 2745 കോടി രൂപ വേണ്ടിവരും. സ്കൂളിൽ പോകുന്ന കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂളിന് പുറത്തുള്ള കുട്ടികൾക്കും അയൺ, ഫോളിക് ആസിഡ് ടാബ്‍ലെറ്റുകൾ നൽകുന്നതിന് പ്രതിവർഷം 3000 കോടി രൂപ വേണ്ടിവരുമെന്നും പഠം വ്യക്തമാക്കുന്നു. 

കൗമാരപ്രായത്തിലുള്ള കുട്ടികൾ കുട്ടികൾ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ എക്കണോമിക് കൗൺസിൽ ചെയർമാൻ ബിബേക് ദെബ്രോയ് സംസാരിച്ചു. കുട്ടികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തയ്യാറാകാത്ത സാഹചര്യമാണുള്ളെന്നും അതിനാൽ കൃത്യമായി ഡേറ്റ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കൗമാരപ്രായക്കാരായ കുട്ടികളുടെ വികസനത്തിനായി പ്രവർത്തിക്കുന്ന സർക്കാരിന്റെ വിവിധ വകുപ്പുകളും സാമൂഹിക സംഘടനകളും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പൂനം മട്രേജ ചൂണ്ടിക്കാണിച്ചു. 

 

click me!