'നീറ്റ് ഓൺലൈൻ ആക്കണം, എൻടിഎയിലും മാറ്റം'; പരീക്ഷകളിൽ മാറ്റം നിർദ്ദേശിച്ച് കെ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്

Published : Dec 17, 2024, 02:44 PM ISTUpdated : Dec 17, 2024, 02:48 PM IST
'നീറ്റ് ഓൺലൈൻ ആക്കണം, എൻടിഎയിലും മാറ്റം'; പരീക്ഷകളിൽ മാറ്റം നിർദ്ദേശിച്ച് കെ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്

Synopsis

നീറ്റ് പരീക്ഷ ഓൺലൈൻ ആക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശകളിൽ ഒന്ന്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തും. 

ദില്ലി : ദേശീയ തലത്തിൽ പരീക്ഷകളിൽ സമൂലം മാറ്റം നിർദ്ദേശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നത തല കമ്മിറ്റി റിപ്പോർട്ട്. നീറ്റ് പരീക്ഷ ഓൺലൈൻ ആക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തും. 

ദേശീയ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) സമൂല മാറ്റം കമ്മറ്റി നിർദ്ദേശിക്കുന്നു. എൻടിഎ ദേശീയതലത്തിലെ പ്രവേശന പരീക്ഷകൾ മാത്രം നടത്തും. റിക്രൂട്ട്മെൻ്റ് പരീക്ഷകൾ നടത്തില്ല. അടുത്ത വർഷം ഏജൻസി പുനക്രമീകരിക്കും. 10 പുതിയ പോസ്റ്റുകൾ ഏജൻസിയിൽ ക്രമീകരിക്കണം. പരാതികൾ പരിശോധിക്കാൻ ദേശീയ തലത്തിൽ സമിതി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. 101 ശുപാർശകളാണ് റിപ്പോർട്ടിലുളളത്. 

സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്താൽ സർക്കാർ അധ്യാപകർക്ക് പണികിട്ടും, നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

 

 

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു