കെ-ടെറ്റ് വിവാദ സർക്കുലർ പിൻവലിച്ചു; പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Published : Nov 01, 2026, 06:36 PM IST
K Tet

Synopsis

കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ടുള്ള വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ഇടത് അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇറക്കിയ ഈ സർക്കുലർ ആയിരത്തോളം അധ്യാപകരെ ബാധിക്കുന്നതായിരുന്നു.

തിരുവനന്തപുരം: കെ-ടെറ്റ്യോ ഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ട് പുറപ്പെടുവിച്ച വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ പ്രൊമോഷനും പുതിയ നിയമനാംഗീകാരവും തടയുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ അടങ്ങിയ സർക്കുലറായിരുന്നു കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നത്. കോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഉത്തരവെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നതെങ്കിലും, സർക്കുലർ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇടത് അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

എയ്ഡഡ് സ്കൂളുകളിൽ 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേർട്ട് ചെയ്യാനും സർക്കുലറിൽ നിർദ്ദേശമുണ്ടായിരുന്നു. കൂടാതെ 2025 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ നൽകരുതെന്നും വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലിറക്കിയ ഈ തീരുമാനം ആയിരത്തോളം അധ്യാപകരെ നേരിട്ട് ബാധിക്കുമെന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി. പ്രതിഷേധം ശക്തമായതോടെയാണ് മുൻ സർക്കുലർ പിൻവലിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. വിഷയത്തിൽ പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററാകാൻ അവസരം, ആകെ 1,265 ഒഴിവുകൾ; ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു
കന്നഡ സംസാരിക്കുന്ന ഉദ്യോഗാർത്ഥികളെ തഴയുന്നു, ബെംഗളൂരുവിലെ ഐടി കമ്പനികൾക്ക് മുന്നറിയിപ്പുമായി ഡി.കെ.ശിവകുമാർ