
ന്യൂഡൽഹി: ബിരുദധാരികൾക്കായി ഇന്ത്യൻ റെയിൽവേ പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിഫിക്കേഷൻ നമ്പർ 08/2026 പ്രകാരം സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കരിയർ അവസരങ്ങൾ നൽകുന്നതിനോടൊപ്പം റെയിൽവേയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിയമനം.
2026 മുതൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നിയമനങ്ങൾക്കായി പ്രത്യേകമായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് റെയിൽവേ ബോർഡ് നേരത്തെ തീരുമാനിച്ചിരുന്നു. യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ നടപടികൾ, ഒഴിവുകളുടെ വിവരങ്ങൾ എന്നിവ വ്യക്തമാക്കുന്ന സമർപ്പിത വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. വിവിധ റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡുകളിലായി (RRB) ആകെ 1,265 ഒഴിവുകളാണ് ഉള്ളത്. രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സോണുകളിലേക്ക് യോഗ്യരായ ബിരുദധാരികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
ഒൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 25 ആണ്. ഉദ്യോഗാർത്ഥികൾ വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് നിർദ്ദേശങ്ങളും ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനങ്ങളും മറ്റ് വിവരങ്ങളും ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്:
https://rrb.indianrailways.gov.in/
ഓൺലൈൻ അപേക്ഷാ പോർട്ടൽ:
https://www.rrbapply.gov.in/