കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു; വിശദവിവരങ്ങൾ അറിയാം

Published : Jul 25, 2025, 11:16 AM ISTUpdated : Jul 25, 2025, 11:18 AM IST
Jobs

Synopsis

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. 

കണ്ണൂര്‍: കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ​​ഗണിതം, ഇംഗ്ലീഷ്, ബയോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഫിസിക്‌സ് വിഷയങ്ങളിൽ ഫാക്കൽറ്റി, ഫീൽഡ് സർവീസ് ടെക്‌നീഷ്യൻ, റിസപ്ഷനിസ്റ്റ്, മാനേജർ, സീനിയർ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ്, ഡ്രൈവർ, സെയിൽസ് പ്രൊമോട്ടർ തസ്തികകളിലാണ് ഒഴിവുകൾ. 

അപേക്ഷകർ മൂന്ന് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം ജൂലൈ 26ന് രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്‌സിറ്റി താവക്കര ആസ്ഥാനത്തെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എത്തണം. ഫോൺ: 04972703130.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു