നിയമനങ്ങൾക്ക് അംഗീകാരം: കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനങ്ങൾ

Web Desk   | Asianet News
Published : Sep 24, 2021, 09:24 AM IST
നിയമനങ്ങൾക്ക് അംഗീകാരം: കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനങ്ങൾ

Synopsis

സർവകലാശാലാ ഡയറക്ടർ ഓഫ് സ്റ്റുഡൻറ് സർവ്വീസസ്, വിവിധ കാമ്പസുകളിലെ ഹെൽത്ത് സെൻററിലേക്കുള്ള ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരുടെ റാങ്ക് ലിസ്റ്റ് അംഗീകരിച്ചു. സെൻറ് പയസ് കോളജിലെ ഏഴ്  അസിസ്റ്റൻറ് പ്രഫസർമാരുടെയും, നിർമ്മലഗിരി കോളജിലെ അഞ്ച് അസിസ്റ്റന്റ്  പ്രഫസർമാരുടെയും  നിയമനങ്ങൾ അംഗീകരിച്ചു.

കണ്ണൂർ: സർവകലാശാലാ ഡയറക്ടർ ഓഫ് സ്റ്റുഡൻറ് സർവ്വീസസ്, വിവിധ കാമ്പസുകളിലെ ഹെൽത്ത് സെൻററിലേക്കുള്ള ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരുടെ റാങ്ക് ലിസ്റ്റ് അംഗീകരിച്ചു. സെൻറ് പയസ് കോളജിലെ ഏഴ്  അസിസ്റ്റൻറ് പ്രഫസർമാരുടെയും, നിർമ്മലഗിരി കോളജിലെ അഞ്ച് അസിസ്റ്റന്റ്  പ്രഫസർമാരുടെയും  നിയമനങ്ങൾ അംഗീകരിച്ചു. മഞ്ചേശ്വരം ക്യാമ്പസ്സിൽ എൽ എൽ എം  കോഴ്‌സ്  തുടങ്ങാനുള്ള   സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മേധാവിയുടെ  പ്രൊപ്പോസലിന് അംഗീകാരം നൽകി. 

രാജീവ് മെമ്മോറിയൽ ട്രെയിനിങ് കോളജിലെ 2021-22 ബി എഡ്‌  അഡ്മിഷൻ സീറ്റ്‌ മട്രിക്‌സിൽ  ഉൾപ്പെടുത്താനുള്ള പ്രിൻസിപ്പലിന്റെ അപേക്ഷ പരിഗണിക്കാൻ തീരുമാനിച്ചു. നാഷണൽ ഇനിഷ്യേറ്റീവ്  ഫോർ ഡെവലപ്പിംഗ് ആൻറ് ഹാർണസിംഗ് ഇന്നോവേഷൻസിൻറെ  കീഴിൽ  ഇൻക്ലൂസീവ് ടെക്‌നോളജി  ബിസിനസ്സ്  ഇൻകുബേറ്റർ തുടങ്ങാനുള്ള പ്രൊപ്പോസൽ അംഗീകരിച്ചു.

കണ്ണൂർ സർവ്വകലാശാലയും പാലക്കാട് മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററുമായി MOU ഒപ്പിടാൻ തീരുമാനിച്ചു. എല്ലാ കാമ്പസിലും കാമ്പസ് ലൈബ്രറികൾ സ്ഥാപിക്കും. എല്ലാ കാമ്പസിലും കൗൺസിലിങ് സെന്റർ തുടങ്ങുന്നതിനാവശ്യമായ എസ്റ്റിമേറ്റ് അംഗീകരിച്ചു. 2020-21 സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾ അംഗീകരിച്ചു. സർവകലാശാലയുടെ ലെയ്‌സൺ ഓഫീസറായി വി.മനോഹരന്റെ സേവനം 6 മാസത്തേക്കു  കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചു. 35പേർക്ക്  PhD ഗവേഷണ ബിരുദം നൽകാൻ തീരുമാനിച്ചു. സർവകലാശാലയുടെ  പുതിയ സ്റ്റാന്റിംഗ് കൗൺസിലായി മുൻ സീനിയർ ഗവണ്മെന്റ് പ്ലീഡർ അഡ്വ. ഐ വി പ്രോമോദിനെ നിയമിക്കാൻ തീരുമാനിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം
39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം