കീം പരീക്ഷയുടെ സ്കോർ പുറത്തിറക്കി, 56,599 പേർക്ക് എഞ്ചിനീയറിംഗിന് യോഗ്യത

By Web TeamFirst Published Sep 9, 2020, 7:39 PM IST
Highlights

ഫാർമസി കോഴ്സുകൾക്ക് പ്രവേശനം നേടാൻ 44, 390 പേർക്ക് യോഗ്യത ലഭിച്ചു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയോടെയാണ് കീം പരീക്ഷകൾ നടന്നത്. 

തിരുവനന്തപുരം: കീം (Kerala Engineering Agricultural Medical) 2020 പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംഗിന് 56,599 പേർ യോഗ്യത നേടി. ഫാർമസി കോഴ്സുകൾക്ക് 44,390 പേർക്ക് യോഗ്യത ലഭിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. 

കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ്‌ സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല എന്നിവയാണ്‌ കീം ഉപയോഗിച്ച്‌ അവരുടെ പ്രൊഫഷനൽ കോഴ്‍സുകളിലേക്ക്‌ പ്രവേശനം നൽകുന്നത്‌. ഈ വർഷത്തെ (2016) കീം ജനുവരി 03 മുതൽ 29 വരെയാണ്‌. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ സർക്കാർ തന്നെയാണ് പ്രവേശന പരീക്ഷ നടത്തുന്നത്‌.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയോടെയാണ് കീം പരീക്ഷകൾ നടന്നത്. 

അതിനിടെ, എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല അവസാന സെമസ്റ്റർ എം ആർക്ക്, എം പ്ലാൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സാങ്കേതിക സർവകലാശാല ജൂൺ മാസത്തിൽ നടത്തിയ എം ആർക്ക്, എം പ്ലാൻ  അവസാന സെമസ്റ്റർ പരീക്ഷകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 

click me!