കൈറ്റ് വിക്ടേഴ്സില്‍ കെല്‍സ ക്വിസ് 2023 ഫെബ്രുവരി 2 മുതൽ 5 വരെ

By Web TeamFirst Published Feb 1, 2023, 3:24 PM IST
Highlights

 ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥി കള്‍ക്കായി പൊതുവിജ്ഞാനം, നിയമം, ചരിത്രം, ആനുകാലികം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ക്വിസ് മത്സരം. 

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ലീഗല്‍ അതോറിറ്റി (കെല്‍സ) കൈറ്റുമായി ചേര്‍ന്ന്‍ നിര്‍മിച്ച കെല്‍സ ക്വിസ് ഇന്നുമുതല്‍ സംപ്രേഷണം ആരംഭിക്കുന്നു. ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥി കള്‍ക്കായി പൊതുവിജ്ഞാനം, നിയമം, ചരിത്രം, ആനുകാലികം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ജില്ലയില്‍ നിന്നും മൂന്നു പേര്‍ അംഗങ്ങളായുള്ള 14 ടീമുകളാണ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ പങ്കെടുത്തത്. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭാഗങ്ങളായി ഫെബ്രുവരി 2 മുതല്‍ 5 വരെ രാത്രി 9.30 നാണ് പരിപാടിയുടെ സംപ്രേഷണം. www.victers.kite.kerala.gov.in ല്‍ തല്‍സമയം കാണാവുന്നതാണ്.

സൗജന്യ പരിശീലനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ എസ്സ്.എസ്സ്.എല്‍.സി യോഗ്യതയുള്ള, നാല്പത് ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറം സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ഫെബ്രുവരി 10 ന് മുമ്പായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 8289827857.

മികച്ച തൊഴിലാളികൾക്ക് അം​ഗീകാരം: തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം


 


 

click me!