ക്ലാസ് മുറി നിറയെ കുഞ്ഞൻ ജീപ്പുകൾ ; വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കാൻ അധ്യാപകരുടെ സൂത്രപ്പണി

Web Desk   | Asianet News
Published : Aug 24, 2020, 04:26 PM ISTUpdated : Aug 24, 2020, 04:41 PM IST
ക്ലാസ് മുറി നിറയെ കുഞ്ഞൻ ജീപ്പുകൾ  ; വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കാൻ അധ്യാപകരുടെ സൂത്രപ്പണി

Synopsis

ട്രീഷ്യ ഡോവി, കിം മാർട്ടിൻ എന്നീ അധ്യാപകരാണ് സെന്റ് ബർണബാസ് എപ്പിസ്കോപ്പൽ സ്കൂളിലെ ഈ മാറ്റത്തിന് പിന്നിൽ. 

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഡെൻലാൻഡ് എന്ന സ്ഥലത്തെ ക്ലാസ്മുറികൾക്ക് ഒരു പ്രത്യേകതയുണ്ട്. ക്ലാസ്മുറിക്കുള്ളിലേക്ക് നോക്കുമ്പോൾ നിറയെ കുഞ്ഞൻ ജീപ്പുകൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. സ്കൂളിലേക്ക് തിരികെയെത്തുന്ന കുഞ്ഞുങ്ങൾക്ക് സാമൂഹിക അകലം പാലിക്കാൻ വേണ്ടി രണ്ട് അധ്യാപകരുടെ ക്രമീകരണങ്ങളാണിത്. പെട്ടെന്ന് സാമൂഹിക അകലം പാലിക്കാൻ പറഞ്ഞാൽ കുഞ്ഞുങ്ങൾക്ക് ആശങ്കയും ഭയവും ഉണ്ടാകാം. അതൊഴിവാക്കാൻ വേണ്ടിയാണ് ഡെസ്കുകൾ ജീപ്പുകളാക്കി മാറ്റിയുള്ള ഈ സജ്ജീകരണം. 

അമേരിക്കയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിലാണ്. അതിന്റെ മുന്നൊരുക്കങ്ങളാണിത്. പട്രീഷ്യ ഡോവി, കിം മാർട്ടിൻ എന്നീ അധ്യാപകരാണ് സെന്റ് ബർണബാസ് എപ്പിസ്കോപ്പൽ സ്കൂളിലെ ഈ മാറ്റത്തിന് പിന്നിൽ. ഡെസ്കിന്റെ മൂന്ന് വശങ്ങളും ​ഗ്ലാസ് കൊണ്ട് മറച്ചാൽ അത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയാണ് ഇങ്ങനെ ക്രിയേറ്റീവായി ചിന്തിച്ചതെന്ന് ഇവർ പറയുന്നു. 

വിദ്യാർത്ഥികൾക്ക് അവരുടെ സീറ്റ് ജീപ്പിന്റെ താക്കോലും അധ്യാപകർ കൊടുത്തു. അതുപോലെ ജീപ്പിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും പ്രൊട്ടക്റ്റീവ് സീറ്റിൽ ഇരിക്കുമ്പോൾ മാത്രമേ മാസ്ക് മാറ്റാൻ പാടുള്ളൂ എന്നും വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

 
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു