രാജ്യത്തെ മികച്ച സര്‍വ്വകലാശാല റാങ്കിങ് പട്ടികയില്‍ 14-ാം റാങ്ക് നേടി കേരള കേന്ദ്ര സര്‍വ്വകലാശാല

Web Desk   | Asianet News
Published : Sep 15, 2020, 03:37 PM IST
രാജ്യത്തെ മികച്ച സര്‍വ്വകലാശാല റാങ്കിങ് പട്ടികയില്‍  14-ാം റാങ്ക് നേടി കേരള കേന്ദ്ര സര്‍വ്വകലാശാല

Synopsis

രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ ഓപ്ഷനുകള്‍ സംബന്ധിച്ച സര്‍വേയുടെ ഭാഗമായാണ്‌ റാങ്കിംഗ് നടത്തിയത്. 


തിരുവനന്തപുരം: രാജ്യത്തെ മികവുറ്റ കേന്ദ്ര സര്‍വകലാശാല റാങ്കിങ് പട്ടികയില്‍ 14-ാം സ്ഥാനം നേടി കേരള കേന്ദ്ര സര്‍വകലാശാല. അക്കാദമിക്, റിസര്‍ച്ച്മികവ്, ഇന്‍ഡസ്ട്രിഇന്റര്‍ഫേസ്,  പ്ലേസ്‌മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങള്‍, ഭരണനിര്‍വഹണം, വിദ്യാര്‍ത്ഥി പ്രവേശം, വൈവിധ്യം, ഔട്ട്‌റീച്ച് എന്നിവ അടിസ്ഥാനപ്പെടുത്തി ഔട്ട്‌ലുക്ക് ഇന്ത്യാ മാഗസിന്‍ നടത്തിയ വാര്‍ഷിക റാങ്കിങ്ങിലാണ് സി.യു.കെ റാങ്ക് നേടിയത്. രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ ഓപ്ഷനുകള്‍ സംബന്ധിച്ച സര്‍വേയുടെ ഭാഗമായാണ്‌ റാങ്കിംഗ് നടത്തിയത്. അന്തിമറാങ്ക് പട്ടികയില്‍ 25 യൂണിവേഴ്‌സിറ്റികളാണ് സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ