Kerala Jobs 26 September 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; പ്രോഗ്രാം ഓഫീസർ, യോ​ഗ ഇൻസ്ട്രക്റ്റർ, മാനേജര്‍

By Web TeamFirst Published Sep 26, 2022, 2:31 PM IST
Highlights

കോട്ടയം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ ( ഫിനാന്‍സ് & അക്കൗണ്ട്സ്) തസ്തികയില്‍ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത് സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ, എം.സി.എ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. 32,560 രൂപ പ്രതിമാസവേതനം ലഭിക്കും. താത്പര്യമുള്ളവർ ഒക്ടോബർ 15ന് വൈകിട്ട് നാലിനു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തീനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2525300.

യോഗ ഇന്‍സ്ട്രക്ടരുടെ ഒഴിവ്
നിരണം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ്മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് മാസം 8000രൂപ നിരക്കില്‍ 40 വയസില്‍ താഴെ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഗവണ്‍മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗപരിശീലന സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള യോഗ പി ജി സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎന്‍വൈഎസ് , എം എസ് സി (യോഗ), എം ഫില്‍ (യോഗ)സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെളളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാല്. അപേക്ഷ അയക്കേണ്ട വിലാസം:-മെഡിക്കല്‍ ഓഫീസര്‍, ഗവ. ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി,നിരണം,പത്തനംതിട്ട 689 621.

ഐ.ടി.ഐ.യില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.ലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 27-ന് രാവിലെ 10-ന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ അഭിമുഖം നടത്തുന്നു.  മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്, ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മെക്കാനിക്, വെല്‍ഡര്‍, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍, ട്രാക്ടര്‍ മെക്കാനിക്, വയര്‍മാന്‍, ഡീസല്‍ മെക്കാനിക്, കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സ് മെക്കാനിക്, സര്‍വേയര്‍, ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ടെക്‌നീഷ്യന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ ട്രേഡുകളിലേക്കാണ് നിയമനം. 

എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./ എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0479 2452210

ഗസ്റ്റ് അധ്യാപക നിയമനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍, മണ്ണാര്‍ക്കാട്, സെന്ററുകളില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 29 ന് രാവിലെ 10ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. ഇംഗ്ലീഷില്‍ എം.എ. ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2932197.

സീനിയര്‍ മാനേജര്‍ നിയമനം
കോട്ടയം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ ( ഫിനാന്‍സ് & അക്കൗണ്ട്സ്) തസ്തികയില്‍ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത് സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.സി.എ / എ.ഐ.സി. ഡബ്ലൂ.എ യോഗ്യതയും ഏഴു വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 01/01/2022 ന് 45 വയസ്സ് കവിയരുത്.  ഉദ്യോഗാര്‍ഥികള്‍  പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 11 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം. ഈഴവ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗക്കാരേയും തുടര്‍ന്ന് ഓപ്പണ്‍ വിഭാഗക്കാരേയും പരിഗണിക്കും. ഫോണ്‍ : 0484 2312944.
 

click me!