Kerala Jobs 9 September 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; അസിസ്റ്റന്റ് പ്രൊഫസര്‍, വനിത സംവരണ ഒഴിവുകൾ

By Web TeamFirst Published Sep 9, 2022, 10:58 AM IST
Highlights

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി:  ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്ഡി/യുജിസി നെറ്റ് യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്റ്റംബര്‍ 13 ചൊവ്വാഴ്ച രാവിലെ 11ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. ഫോണ്‍- 04862233250. അല്ലെങ്കില്‍ www.gecidukki.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വനിത സംവരണ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ വനിത സംവരണ ഒഴിവുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍, സിവില്‍, സര്‍വേ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഫിറ്റര്‍, ടര്‍ണര്‍, എം.എം.ഇ, എം.ആര്‍.എ.സി, വയര്‍മാന്‍, പ്ലംബര്‍, വെല്‍ഡര്‍, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്. താല്‍പര്യമുളളവര്‍ സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം പുരിപ്പിച്ച് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ (എസ്. എസ്. എല്‍. സി, പ്ലസ് ടു ) ഒറിജിനല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സെപ്റ്റംബര്‍ 12 നകം സമര്‍പ്പിക്കണം. ഫോണ്‍: 04868272216

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നും യുവതി, യുവാക്കളെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത പ്ലസ്ടുവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.  പ്രായപരിധി 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 8000 രൂപ. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതല്‍  വൈകിട്ട് 5 വരെ. ഞായര്‍ ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ വിജ്ഞാന്‍വാടി പ്രവര്‍ത്തിക്കും. 

തിങ്കളാഴ്ച അവധിയായിരിക്കും. ജില്ലയിലെ അടിമാലി, ഇളംദേശം, നെടുങ്കണ്ടം, തൊടുപുഴ, അഴുത, ഇടുക്കി എന്നീ ബ്ലോക്കുകളിലെ പള്ളിവാസല്‍ (കണ്ട്യന്‍പാറ), ആലക്കോട് (അഞ്ചിരി), സേനാപതി (കാറ്റൂതി), വെള്ളത്തൂവല്‍ (സൗത്ത്കത്തിപ്പാറ), ഉടുമ്പന്നൂര്‍ (കുളപ്പാറ), വണ്ണപ്പുറം (മുള്ളരിങ്ങാട്), കുമാരമംഗലം (ലക്ഷം വീട്), മണക്കാട് (ആല്‍പ്പാറ), കൊക്കയാര്‍ (പുളിക്കത്തടം), വാഴത്തോപ്പ് (ഗാന്ധിനഗര്‍), കരുണാപുരം (ചക്കക്കാനം), രാജാക്കാട് (ചെരിപുറം) എന്നീ പഞ്ചായത്തുകളിലെ എസ്. സി. സങ്കേതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 വിജ്ഞാന്‍വാടികളിലേക്കാണ് നിയമനം. നിയമനം  താല്‍കാലികമായിരിക്കും. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍  20  ന് വൈകിട്ട് 5 മണിക്ക് മുന്‍പ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാംനില, കുയിലിമല, പൈനാവ് പി. ഒ., ഇടുക്കി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍-04862 296297.

അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്
വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഈ മാസം 15ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത : എന്‍ജിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചര്‍/ സിവില്‍) അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ള ഓവര്‍സീയര്‍ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉമ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ നേരിട്ട് ഹാജരാകാൻ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 5 252 029

click me!