കേരള മീഡിയ അക്കാദമി ഒരു വർഷത്തെ പി ജി ഡിപ്ലോമ; ഓ​ഗസ്റ്റ് 21 വരെ അപേക്ഷ

Web Desk   | Asianet News
Published : Aug 17, 2021, 01:04 PM IST
കേരള മീഡിയ അക്കാദമി ഒരു വർഷത്തെ പി ജി ഡിപ്ലോമ; ഓ​ഗസ്റ്റ് 21 വരെ അപേക്ഷ

Synopsis

ഓൺലൈൻ അഭിരുചിപരീക്ഷയും ഇന്റർവ്യൂവും വഴിയാണു പ്രവേശനം. വിശദ വിവരങ്ങൾക്കും അപേക്ഷയ്ക്കും www. keralamediaacademy.org. 

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഒരു വർഷ പിജി ഡിപ്ലോമ കോഴ്സുകൾക്ക് 21 വരെ അപേക്ഷിക്കാം. ജേണലിസം & കമ്യൂണിക്കേഷൻ, ടിവി ജേണലിസം, പിആർ & അഡ്വർടൈസിങ് കോഴ്സുകളുണ്ട്. യോഗ്യത: ബിരുദം. ഈവർഷം മേയ് 31ന് 35 വയസ്സ് കവിയരുത്. പട്ടിക, ഒഇസി വിഭാഗക്കാർക്ക് 2 വർഷം ഇളവുണ്ട്. ഈ വിഭാഗക്കാർക്ക് ഫീസിളവുമുണ്ട്. ഓൺലൈൻ അഭിരുചിപരീക്ഷയും ഇന്റർവ്യൂവും വഴിയാണു പ്രവേശനം.വിശദ വിവരങ്ങൾക്കും അപേക്ഷയ്ക്കും www. keralamediaacademy.org. അപേക്ഷാഫീസ് 300 രൂപ (പട്ടിക, ഒഇസി വിഭാഗക്കാർക്ക് 150 രൂപ). ഇ-ട്രാൻസ്ഫർ / ജി-പേ / ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോൺ: 0484 2422275


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍