പത്താം ക്ലാസുകാരോടാണ്, ലാസ്റ്റ് ​ഗ്രേഡാകാൻ പിഎസ്‍സി വിളിക്കുന്നുണ്ട്; മറ്റ് വിജ്ഞാപനങ്ങളും ഉടനെ വരും...

Published : Dec 17, 2023, 04:00 PM IST
പത്താം ക്ലാസുകാരോടാണ്, ലാസ്റ്റ് ​ഗ്രേഡാകാൻ പിഎസ്‍സി വിളിക്കുന്നുണ്ട്; മറ്റ് വിജ്ഞാപനങ്ങളും ഉടനെ വരും...

Synopsis

എൽപി, യുപി സ്കൂൾ ടീച്ചർ തസ്തികകളടക്കം 35 കാറ്റ​ഗറികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിസംബർ 30 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ലാസ്റ്റ്​ ​ഗ്രേഡ് സെർവന്റ്, കൃഷിവകുപ്പിൽ അ​ഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റ​ഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

പ്രൈമറി സ്കൂൾ അധ്യാപകരാകാനും പിഎസ്‍സി അവസരമൊരുക്കുന്നു. എൽപി, യുപി സ്കൂൾ ടീച്ചർ തസ്തികകളടക്കം 35 കാറ്റ​ഗറികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിസംബർ 30 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. എൽഎസ്ജിഐ സെക്രട്ടറി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി എന്നീ തസ്തികകൾ യോജിപ്പിച്ചത്) ആദ്യ വിജ്ഞാപനം ഡിസംബർ 29 ന്റെ ​ഗസറ്റിൽ പ്രസിദ്ധീകരിക്കും. ബിരുദമാണ് അപേക്ഷ സമർപ്പിക്കാനുള്ള അടിസ്ഥാന യോ​ഗ്യത. 

സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സിവിൽ പൊലീസ് ഓഫീസർ, വുമൺ പൊലീസ് ഓഫീസർ, സെക്രട്ടറിയേറ്റ്/ പിഎസ്‍സി ഓഫീസ് അറ്റൻഡന്റ് തസ്തികകളുടെ വിജ്ഞാപനം ഡിസംബർ 29 ന്റെ ​ഗസറ്റിൽ പ്രസിദ്ധീകരിക്കും. 

കോളേജ് അധ്യാപക നിയമനം; യുജിസി അംഗീകൃത സെറ്റും സ്ലെറ്റും അടിസ്ഥാന യോഗ്യതയാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
Read more Articles on
click me!

Recommended Stories

ലക്ഷങ്ങൾ ശമ്പളം, സിവിൽ സ‍‍ർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് ഗൂഗിളിലെ ജോലിക്കിടെ, മിന്നുന്ന നേട്ടവുമായി പിയൂഷ്
മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവ്; ഇന്‍റര്‍വ്യൂ മാര്‍ച്ച് ഒമ്പതിന്