46 തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‍സി

Web Desk   | Asianet News
Published : Mar 10, 2021, 03:02 PM IST
46 തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‍സി

Synopsis

മാർച്ച് പകുതിയോടെ വിജ്ഞാപനം പുറത്തിറക്കും. ജനറൽ റിക്രൂട്മെൻറ്റിന് പുറമേ സ്പെഷൽ റിക്രൂട്മെൻറ്റ് , എൻ.സി.എ വിജ്ഞാപനങ്ങളുമുണ്ട്.

തിരുവനന്തപുരം: സർവകലാശാല അനധ്യാപക തസ്തികകൾ ഉൾപ്പെടെ 46 തസ്തികയിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. മാർച്ച് പകുതിയോടെ വിജ്ഞാപനം പുറത്തിറക്കും. ജനറൽ റിക്രൂട്മെൻറ്റിന് പുറമേ സ്പെഷൽ റിക്രൂട്മെൻറ്റ് , എൻ.സി.എ വിജ്ഞാപനങ്ങളുമുണ്ട്.

ജനറൽ സംസ്ഥാനതലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ബയോകെമിസ്ട്രി അസിസ്റ്റൻറ്റ്, പ്രഫസർ, ആർട്ടിസ്റ്റ്, കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ–സിവിൽ, ഇലക്ട്രിക്കൽ, സപ്ലൈകോയിൽ ജൂനിയർ മാനേജർ, (ജനറൽ), ക്ഷീരവികസന വകുപ്പിൽ ഡെയറി എക്സ്റ്റെൻഷൻ ഓ ഫിസർ, പിന്നാക്ക വികസന കോർപറേഷനിൽ പ്രോജക്ട് അസിസ്റ്റൻറ്റ്, ക്ഷീരവികസന വകുപ്പിൽ ഡയറി എക്സ്റ്റെൻഷൻ ഓഫിസർ, പിന്നാക്ക വികസന കോർപറേഷനിൽ പ്രോജക്ട് അസിസ്റ്റൻറ്റ്/യൂണിറ്റ് മാനേജർ, അക്കൗണ്ടൻറ്റ്/സീനിയർ അസിസ്റ്റൻറ്റ്, മീറ്റ് പ്രോഡക്ട്സ് ഇന്ത്യ ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലാർക്, ബാംബൂ കോർപറേഷനിൽ ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ്–2, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ ജൂനിയർ അസിസ്റ്റൻറ്റ്.

ജനറൽ ജില്ലാതലം
ഐഎസ്എമ്മിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 (ആയുർവേദം), നഴ്സ് ഗ്രേഡ്–2 (ആയുർവേദം), വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ്റ് (എച്ച്ഡിവി), ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി)/ഡ്രൈവർ കം ഓഫീസർ. ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി)/ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ്റ് (എൽഡിവി), വിവിധ വകുപ്പുകളിൽ ആയ.

സ്പെഷ്യൽ റിക്രൂട്‌മെൻറ്റ്
മെഡിക്കൽ ഓഫിസർ ആയുർവേദം (എസ്.‌സി/എസ്.ടി), വനിതാ സബ് ഇൻസ്പെക്ടർ (എസ്.ടി), സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (എസ്.ടി),അസിസ്റ്റൻഡ് (എസ്‌.സി/എസ്.ടി), ടെക്നിക്കൽ അസിസ്റ്റൻഡ് ഗ്രേഡ്–2 (എസ്.ടി), ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ട്രെയിനി എസ്,‌സി/എസ്.ടി), എൻജിനീയറിങ് അസിസ്റ്റൻഡ് ഗ്രേഡ്–1 (എസ്‌സി/എസ്.ടി).

എൻ.സി.എ സംസ്ഥാനതലം
അസിസ്റ്റൻഡ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (ധീവര), പൊലീസ് കോൺസ്റ്റബിൾ (മുസ്‌ലിം), ഡ്രൈവർ ഗ്രേഡ്–2 എൽഡിവി (എസ്.‌സി/ എസ്.ടി), കോബ്ലർ (എൽസി/ഐ), ക്ലാർക്ക് ഗ്രേഡ്–1 സൊസൈറ്റി കാറ്റഗറി (എസ്.‌സി) പ്യൂൺ/വാച്ച്മാൻ കെഎസ്എഫ്ഇ പാർട്‌ ടൈം ജീവനക്കാരിൽനിന്ന് (എസ്ടി), ഗാർഡ് വിമുക്തഭടൻമാർ, (എൽസി/എഐ), പ്രൊജക്‌ഷൻ അസിസ്റ്റൻഡ് (ഒ.ബി.സി), സിനി അസിസ്റ്റൻഡ് (വിശ്വകർമ, ഈഴവ, എൽ.സി/എ.ഐ).

എൻ.സി.എ ജില്ലാതലം

ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് തമിഴ് മീഡിയം (എസ്.ടി), ഫാർമസിസ്റ്റ് ഗ്രേ‍ഡ്–2 ആയുർവേദം (എസ്‌.സി/എസ്സ്.ടി , മുസ്‌ലിം), ബീറ്റ് ഫോറസ്റ്റ് ഓഫിസർ (ഹിന്ദു നാടാർ, എസ്ഐയുസിഎസ്.ഐ.യു സി) നാടാർ)കുക്ക് (മുസ്‍ലിം), ഡ്രൈവർ സൊസൈറ്റി കാറ്റഗറി (ഈഴവ).

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!