ബിരുദക്കാർക്ക് കോളടിച്ചു! കേരളത്തിൽ ഒരു ലക്ഷത്തിനടുത്ത് ശമ്പളം നേടാൻ അവസരം, നേരിട്ടുള്ള നിയമനം

Published : Jun 17, 2025, 11:10 AM IST
Job vacancies

Synopsis

അക്കൗണ്ട്സ് ഓഫീസർ, റജിസ്ട്രാർ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കോഴിക്കോട്: ആറക്ക ശമ്പളം അഥവാ ഒരു ലക്ഷം രൂപ ശമ്പളം എന്നത് ഭൂരിഭാഗം ആളുകളുടെയും സ്വപ്നമാണ്. എന്നാൽ, അത് സ്വന്തം നാട്ടിലായാലോ? അതെ, സംഭവം സത്യമാണ്. കോഴിക്കോട്ടെ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷം രൂപ വരെയോ അതിന് മുകളിലോ ശമ്പളം നേടാനുള്ള അവസരമാണ് വന്നിരിക്കുന്നത്.

അക്കൗണ്ട്സ് ഓഫീസർ, റജിസ്ട്രാർ തസ്തികകളിലാണ് ഒഴിവുകൾ. ഓരോ ഒഴിവ് വീതമാണുള്ളത്. ഡയറക്ട് / ഡെപ്യൂട്ടേഷൻ നിയമനമാണ്. ഉദ്യോ​ഗാർത്ഥികൾക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദമാണ് യോ​ഗ്യത വേണ്ടത്. 10 വർഷത്തെ പരിചയമുണ്ടായിരിക്കണം. 45 വയസാണ് പ്രായപരിധി. 59,300 രൂപ മുതൽ 1,20,900 രൂപ വരെയാണ് ശമ്പളം. 

റജിസ്ട്രാർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദാനന്തര ബിരുദമാണ് യോ​ഗ്യത വേണ്ടത്. 55 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 95,600 രൂപ മുതൽ 1,53,200 രൂപ വരെയാണ് ശമ്പളം. വിശദവിവരങ്ങൾക്ക് www.ksom.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം