
ആലപ്പുഴ: മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ 250 ഒഴിവുകളിലേക്കാണ് അവസരം. പങ്കെടുക്കുന്നതിനായി ജൂണ്‍ 17 മുതല്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി എന്നീ യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങള്‍ അറിയുന്നതിനും https://forms.gle/eWDe2x8jmZQB5jey6 എന്ന ലിങ്ക് സന്ദർശിക്കുക.