കേരള സംസ്ഥാന യുവജന കമ്മീഷൻ യുവ കർഷക സംഗമം; ജനുവരി അവസാന വാരം പാലക്കാട്

Web Desk   | Asianet News
Published : Jan 16, 2021, 01:35 PM IST
കേരള സംസ്ഥാന യുവജന കമ്മീഷൻ യുവ കർഷക സംഗമം; ജനുവരി അവസാന വാരം പാലക്കാട്

Synopsis

കേരള സംസ്ഥാന സർക്കാരിന്റെ ചെറുപ്പക്കാരിലൂടെ ജൈവകർഷക മുന്നേറ്റം എന്ന ആശയത്തെ സാക്ഷാത്കരിക്കുക യാണ് യുവജന കമ്മീഷൻ ഈ മുന്നേറ്റത്തിലൂടെ.  

തിരുവനന്തപുരം : കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. ജനുവരി അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക. യുവ കർഷകർക്ക് ഒത്തുകൂടാനും പുത്തൻ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ചും കൃഷിയിൽ താല്പര്യമുള്ള യുവതയ്ക്ക് ഊർജ്ജം നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശം. കേരള സംസ്ഥാന സർക്കാരിന്റെ ചെറുപ്പക്കാരിലൂടെ ജൈവകർഷക മുന്നേറ്റം എന്ന ആശയത്തെ സാക്ഷാത്കരിക്കുക യാണ് യുവജന കമ്മീഷൻ ഈ മുന്നേറ്റത്തിലൂടെ.

 ചെറുപ്പക്കാർക്കിടയിൽ ജൈവ കൃഷിരീതിയും അതിനോട് അനുബന്ധമായ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് യുവ കർഷക സംഗമത്തിലൂടെ  ലക്ഷ്യമിടുന്നതെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിൽ താല്പര്യം ഉള്ളവർക്കും സംഗമത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡേറ്റയോടൊപ്പം കേരള സംസ്ഥാന യുവജനകമ്മീഷൻ,വികാസ് ഭവൻ,തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ  youthday2020@gmail.com എന്ന മെയിൽ ഐ.ഡിയിലോ ജനുവരി 24 ന് 5 മണിക്കകം അപേക്ഷിക്കണം. ബന്ധപ്പെടുക - 0471 2308630


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു