അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലേക്ക് യു പി.എസ്.സി. വിജ്ഞാപനം

Web Desk   | Asianet News
Published : Jan 16, 2021, 09:07 AM IST
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലേക്ക് യു പി.എസ്.സി. വിജ്ഞാപനം

Synopsis

വിശദവിവരങ്ങൾ upsconline.ac.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓൺലൈനായി അയക്കാം. ജനുവരി 28 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി.

ദില്ലി: കേന്ദ്രസർവീസിലെ 56 ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസറുടെ 54 ഒഴിവുകളും അസിസ്റ്റന്റ് ഡയറക്ടറുടെ രണ്ട് ഒഴിവുകളുമാണുള്ളത്. പരസ്യനമ്പർ 01/2021. 40 വയസ്സാണ് പ്രായപരിധി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന് കീഴിലാണ് ഒഴിവ്. 

അസിസ്റ്റന്റ് പ്രൊഫസര്‍ - 54
ഒഴിവുകൾ: ഡെർമറ്റോളജി, വെനെറിയോളജി ആൻഡ് ലെപ്രസി-6 (എസ്.സി.-1, ഒ.ബി.സി.-2, ജനറൽ-3), മെഡിക്കൽ ഗാസ്ട്രോഎന്ററോളജി-7 (എസ്.സി. -2, എസ്.ടി.-1, ഒ.ബി.സി.-3, ജനറൽ-1), ഓഫ്താൽമോളജി-13 (എസ്.സി.-1, എസ്.ടി.-1, ഒ.ബി.സി.-3, ഇ.ഡബ്ല്യു.എസ്.-1, ജനറൽ-7), ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി-19 (എസ്.സി.-2, എസ്.ടി.-1, ഒ.ബി.സി.-4, ഇ.ഡബ്ല്യു.എസ്.-1, ജനറൽ-11), പീഡിയാട്രിക് കാർഡിയോളജി-2 (ഒ.ബി.സി.-1, ജനറൽ-1), പീഡിയാട്രിക് സർജറി-1 (ജനറൽ-1), പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി-6 (ഒ.ബി.സി.-4, ജനറൽ-2).

അസിസ്റ്റന്റ് ഡയറക്ടർ-2 (ജനറൽ-2)
കേന്ദ്ര രാസവളമന്ത്രാലയത്തിലെ ഷിപ്പിങ് വിഭാഗത്തിലും ഡൽഹി സർക്കാറിന്റെ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ബാലിസ്റ്റിക്സ് വിഭാഗത്തിലും ഓരോ ഒഴിവു വീതമാണുള്ളത്. വിശദവിവരങ്ങൾ upsconline.ac.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓൺലൈനായി അയക്കാം. ജനുവരി 28 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു