
കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സ്ഥാപനമായ ആയൂർ തോട്ടത്തറ ഹാച്ചറി കോംപ്ലക്സിലേക്ക് കാരാർ അടിസ്ഥാനത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ഫീഡ് മിൽ ഓപ്പറേറ്ററെ ആവശ്യമുണ്ട്. മെക്കാനിക്കൽ / ഇലക്ട്രിക്കൽ ഡിപ്ലോമ / ഐടിഐ ആണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രതിദിനം 710 രൂപ നിരക്കിൽ പരമാവധി പ്രതിമാസം 19,170 രൂപയായിരിക്കും വേതനം. ഫോൺ നമ്പർ സഹിതം അപക്ഷകൾ ജൂലൈ 18ന് മുൻപായി അസിസ്റ്റന്റ് ഡയറക്ടർ, ഹാച്ചറി കോംപ്ലക്സ് തോട്ടത്തറ, ആയൂർ - 691533 വിലാസത്തിൽ അയയ്ക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പ് ഉൾപ്പെടുത്തിയിരിക്കണം.
അഭിമുഖം
കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് അഭിമുഖം. ജൂലൈ 14ന് രാവിലെ 10 മണിയ്ക്കാണ് അഭിമുഖം നടത്തുക. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും, ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജാരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in ഫോണ്‍ 0476-2665935.